ദോഹ* ഖത്തറില്‍ ഇന്ന് രണ്ടു കൊറോണ രോഗികള്‍ മരണമടഞ്ഞതായി പൊതുജനാരോഗ്യ
മന്ത്രാലയം. എണ്‍പത്തിയഞ്ചും അറുപത്തിനാലും വയസുള്ള രോഗികളാണ്
മരണമടഞ്ഞത്. ഇതോടെ ഖത്തറിലെ ആകെ കൊറോണ മരണങ്ങള് 248 ആയി. ഇന്ന്
ഖത്തറില്‍ കൊറോണ മുക്തരായത് 157 പേരാണ്. ഇതോടെ ആകെ രോഗമുക്തര്‍
1,43,261 ആയി. 3,241 പേര് നിലവില്‍ ചികിത്സയിലുണ്ട്. ഇതില്‍
ആശുപത്രികളില്‍ കഴിയുന്നത് 324 പേര് മാത്രമാണ്. 32 പേരാണ് അതിതീവ്ര
പരിചരണ വിഭാഗത്തിലുള്ളത്. ഒരാഴ്ചയിലേറെയായി ആകെ രോഗികളുടെ എണ്ണത്തില്‍
നേരിയ വര്‍ധനയുണ്ട്. പുതുവര്‍ഷാരംഭത്തില്‍ 2,500ല്‍ താഴെ രോഗികളേ
ഉണ്ടായിരുന്നുള്ളൂ.
ഇന്നു രോഗം സ്ഥിരീകരിച്ചത് 227 പേര്‍ക്കാണ്. ഇതോടെ ഖത്തറില്‍ ഇതുവരെ
കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ സംഖ്യ 1,47,504 ആയി. 13,23,172
പരിശോധനകളാണ് ഇതുവരെ നടത്തിയത്.
Comments