കോട്ടയം : മന്നം ജയന്തിക്ക് ആശംസകൾ അർപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ .
ജനുവരി രണ്ടിന് നടന്ന മന്നംജയന്തിക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ട്വിറ്റർ സന്ദേശം കുറച്ചിരുന്നു. ഇതിനു നന്ദി പ്രകടിപ്പിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഇരുവർക്കും കത്തയച്ചിരുന്നു. ഇതിനു പുറമേ എൻഎസ്എസ് പുറത്തിറക്കിയ മുഖമാസികയായ സർവീസിന്റെ പുതിയ ലക്കത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടി ജി സുകുമാരൻ നായർ ലേഖനമെഴുതിയിരുന്നു.
‘ ഇത്തവണത്തെ മന്നം ജയന്തി ദിനാചരണത്തോടനുബന്ധിച്ച് ആദരണീയരായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജിയും , ആഭ്യന്തര മന്ത്രി അമിത് ഷാ ജിയും ട്വിറ്ററിലൂടെ അറിയിച്ച ആശംസകൾ സമുദായാചാര്യന്റെ മഹത്വം ദേശീയ തലത്തിലും,അന്തർദേശീയതലത്തിലും എത്തിക്കുവാൻ സഹായിച്ചു ‘ ഇത്തരത്തിലാണ് മുഖമാസികയിലെ ലേഖനം .പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സന്ദേശങ്ങൾ നന്ദിയോടെ സ്മരിക്കുന്നതായും ജി സുകുമാരൻ നായർ പറയുന്നു.
അതേ സമയം പ്രധാനമന്ത്രിക്കും ,ആഭ്യന്തര മന്ത്രിക്കും നന്ദി പറഞ്ഞ് എൻ എസ് എസ് ജനറൽ സെക്രട്ടറി എഴുതിയ കത്ത് യു ഡി എഫിനെയും ,എൽ ഡി എഫിനെയും ആശങ്കയിലാക്കിയിരിക്കുകയാണ് . നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്‍എസ്എസിന്റെ രാഷ്ട്രീയ നിലപാടുമാറ്റത്തിന്റെ സൂചനയായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.
Comments