കൊല്ലം ; എഴുകോണിൽ പത്തൊന്‍പതുകാരി ആത്മഹത്യ ചെയ്തു. എഴുകോണ്‍ പോച്ചംകോണം സ്വദേശി അനഘയാണ് മരിച്ചത്. കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് അനഘയെ കണ്ടെത്തിയത്.
വിദ്യാഭ്യാസ വായ്പ നിഷേധിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തേനിയിലെ ഒരു കോളജില്‍ പാരാമെഡിക്കല്‍ കോഴ്സിന് മാനേജ്മെന്റ് കോട്ടയില്‍ അനഘ സീറ്റ് നേടിയിരുന്നു. പഠനത്തിനായി ലോണിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. സുനിൽ കുമാർ, ഉഷാ ദമ്പതികളുടെ ഇളയ മകളാണ് അനഘ. പ്രവാസിയായിരുന്ന സുനില്‍ രണ്ടു വര്‍ഷമായി നാട്ടിലുണ്ട്. അസ്വഭാവിക മരണത്തിന് എഴുകോണ്‍ പൊലീസ് കേസെടുത്തു.
Comments