ന്യൂഡൽഹി: ആരാണ് നദ്ദയെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകി സോഷ്യൽ മീഡിയ. ഹു ഈസ് നദ്ദ എന്ന രാഹുലിന്റെ ചോദ്യത്തിന് #IamNadda എന്ന ഹാഷ്ടാഗിലൂടെ മറുപടി നൽകിയിരിക്കുകയാണ് ട്വിറ്റർ ഉപയോക്താക്കൾ. 31,000 ത്തിൽ അധികം ട്വീറ്റുകളോടെ ട്വിറ്ററിൽ ട്രെൻഡിംഗ് ആയിരിക്കുകയാണ് #IamNadda എന്ന ഹാഷ്ടാഗ്.
കാർഷിക നിയമങ്ങൾക്കെതിരായ സമരത്തെ പിന്തുണച്ച് കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ പത്ര സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ആരാണ് നദ്ദയെന്ന് ചോദിച്ചത്. ആരാണ് നദ്ദ? നദ്ദ ഹിന്ദുസ്ഥാന്റെ പ്രൊഫസറല്ലെന്നും അതിനാൽ നദ്ദയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ട ബാധ്യത തനിക്കില്ലെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ജെപി നദ്ദ രാഹുലിനെ കുറിച്ച് നടത്തിയ പ്രസ്താവനയെ കുറിച്ച് ചോദ്യം ഉയർന്നപ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
രാഹുലിന്റെ പരാമർശത്തിനെതിരെ നിരവധി ബിജെപി നേതാക്കളാണ് രംഗത്തെത്തിയത്. #IamNadda എന്ന ഹാഷ്ടാഗോടെയായിരുന്നു എല്ലാവരുടെയും പ്രതികരണം. ഇന്ത്യയുടെ ഭൂപടത്തിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടിയെ ഇല്ലാതാക്കി കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ അദ്ധ്യക്ഷനാണ് ജെ പി നദ്ദയെന്ന് ട്വിറ്റർ ഉപഭോക്താക്കൾ വ്യക്തമാക്കി.
Comments