തൊഴിലാളികൾക്ക് കംപ്യൂട്ടർ അനുബന്ധ മേഖലകളിലും അറബി, ഇംഗ്ലീഷ് ഭാഷകളിലും പ്രാവീണ്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ദുബായിൽ നൈപുണ്യ വികസനകേന്ദ്രം കേന്ദ്രസർക്കാർ ആരംഭിച്ചത്.ജെബൽ അലി ഡൽഹി പബ്ലിക് സ്കൂളിൽ ആരംഭിച്ച നൈപുണ്യ വികസനകേന്ദ്രം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു.കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ദേശീയ നൈപുണ്യവികസന മിഷനുമാണ് നൈപുണ്യ വികസനകേന്ദ്രം ആരംഭിച്ചതിന് പിന്നിൽ . എല്ലാ തൊഴിലാളികളും നന്നായി പരിശീലനം നേടേണ്ടതുണ്ടെന്നും ഇത്തരത്തിലുള്ള കൂടുതൽ നൈപുണ്യ വികസനകേന്ദ്രങ്ങൾ വിവിധ രാജ്യങ്ങളിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സൗജന്യമായാണ് ക്ലാസുകൾ തൊഴിലാളികൾക്ക് നൽകുന്നത്. ബുധനാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ വിദേശകാര്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി വിപുൽ, ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ: അമൻ പുരി,ഡി.പി.എസ്. സൊസൈറ്റി ചെയർമാൻ ദിനേശ് കോത്താരി, തുടങ്ങിയവർ പങ്കെടുത്തു.
Comments