ദോഹ* യുഎഇയിലേക്ക് ഖത്തര്‍ എയര്‍വേയ്സ് ഈ മാസം 27 മുതല്‍ സര്‍വീസ് പുനരാരംഭിക്കും. ജനുവരി 27ന് ദുബായിലേക്കും 28 മുതല്‍ അബുദാബിയിലേക്കും സര്‍വീസ് ആരംഭിക്കും.
ഖത്തര്‍ എയര്‍വേയ്സിന്റെ വെബ്സൈറ്റില്‍ നിന്നു ലഭിക്കുന്ന വിവരമനുസരിച്ച് 27ന്(ബുധന്‍) ഖത്തര്‍ സമയം വൈകിട്ട് 6ന് ക്യുആര്‍1018 വിമാനം ദോഹയില്‍ നിന്നു പുറപ്പെട്ട് യുഎഇ സമയം രാത്രി 9.10ന് ദുബായിലെത്തും. 28ന്(വ്യാഴം) വൈകിട്ട് 7.50നു ക്യുആര്‍1054 വിമാനം ദോഹയില്‍ നിന്നു പുറപ്പെട്ട് യുഎഇ സമയം രാത്രി 9.55ന് അബുദാബിയില്‍ എത്തും.
അല്‍ ഉല പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് ഖത്തര്‍ എയര്‍വേയ്സ് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ എത്രയും വേഗം വ്യോമഗതാഗതം പുനരാരംഭിക്കുമെന്ന് ജനുവരി 9ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി(ജിസിഎഎ) വ്യക്തമാക്കിയിരുന്നു. ഷാര്‍ജയില്‍ നിന്നു ദോഹയിലേക്കും തിരിച്ചും എയര്‍ അറേബ്യയുടെ പ്രതിദിന സര്‍വീസ് ഈമാസം 18ന് പുനരാരംഭിച്ചിരുന്നു.
Comments