മനാമ: കൊറോണ പ്രതിരോധ നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സലൂണുകളിലും ബ്യൂട്ടി പാര്‍ലറുകളിലും പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഇന്സ്പെക്ഷന് വിഭാഗം മേധാവി റജാ അസ്സുലൂം വ്യക്തമാക്കി. ബാര്‍ബര്‍ ഷോപ്പുകള്‍, ലേഡീസ് ബ്യൂട്ടി പാര്‍ലറുകള്‍, ഫിറ്റ്നസ് കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഇടക്കിടെ പരിശോധന നടത്തും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതിെൻറ ഭാഗമായാണ് പരിശോധന.
നിയമം തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. നിയമ ലംഘനം നടത്തിയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും സ്ഥാപന ഉടമകളെ പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കി നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. പരിശോധനകള്‍ കര്‍ശനമാക്കുന്നതിന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയതിെൻറ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടികളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments