ന്യൂഡൽഹി : ഡൽഹിയിലെ മാർക്കറ്റിൽ അർദ്ധരാത്രി ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യ വിളി. ഖാൻ മാർക്കറ്റിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. അഞ്ച് പേർ ചേർന്നാണ് പാകിസ്താന് മുദ്രാവാക്യം വിളിച്ചത്. സംഭവത്തിൽ പോലീസ് രണ്ട് യുവാക്കളെയും മൂന്ന് യുവതികളെയും ചോദ്യം ചെയ്തു.
ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് മാർക്കറ്റിൽ ഒരു സംഘം ആളുകൾ പാകിസ്താൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്നത് കേട്ടത്. സംശയം തോന്നിയ പ്രദേശവാസികൾ തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംശയാസ്പദമായി സാഹചര്യത്തില്‍ കണ്ട രണ്ട് യുവാക്കളെയും മൂന്ന് യുവതികളേയും ചോദ്യം ചെയ്തു.
എന്നാൽ ഇന്ത്യ ഗേറ്റിനടുത്ത് കാഴ്ചകൾ കാണാൻ വന്നതാണെന്നും പരസ്പം രാജ്യങ്ങളുടെ പേര് പറഞ്ഞ് വിളിക്കുകയായിരുന്നു എന്നുമാണ് അവർ നൽകിയ വിശദീകരണം. കൂട്ടത്തിൽ ഒരാൾ പാകിസ്താനിയായതു കാരണമാണ് പാകിസ്താൻ സിന്ദാബാദ് എന്ന് വിളിച്ചതെന്നും സംഘം അറിയിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Comments