ബെംഗളൂരു : ബെന്നാര്‍ഘട്ടയിലെ അപ്പാർട്ട്മെൻറിനകത്ത്പുലി. ദേശീയപാര്‍ക്കില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള അപ്പാര്ട്ട്മെന്റിനകത്താണ് പുലിയെ കണ്ടെത്തിയത്. പുലിയെ കണ്ടെത്താനായുള്ള ശ്രമം വനംവകുപ്പ് തുടരുകയാണ്.അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ സി.സി.ടി.വി. യില്‍ ആണ് പുലിയുടെ ദൃശ്യം ശ്രദ്ധയില്‍പ്പെട്ടത്.
ഹുളിമാവ് തടാകത്തിന് സമീപത്തുള്ള എന്‍. ബേഗൂര്‍, കൊപ്പ പ്രദേശത്താണ് ആദ്യം പുലിയെ കണ്ടത്. പുലി റോഡ് മുറിച്ചുകടക്കുന്നതിന്റെ ദൃശ്യവും പിന്നീട് ലഭിച്ചത്. ഇതിന് പിന്നാലെയാണ് അപ്പാര്‍ട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങളിൽ പുലിയുടെ സാന്നിദ്ധ്യം പുറത്തുവന്നത്. ഇതോടെ പ്രദേശവാസികൾക്ക് ഭയമായി.
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. ജാഗ്രതപുലര്‍ത്തണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുലിയെ പിടികൂടുന്നതിനായി വിവിധ ഭാഗങ്ങളില്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്.
#Video: CCTV footage of the Prestige Song of the South apartment, located off Koppa-Begur Road, shows the #leopard straying in the wee hours of Saturday.#Bengaluru pic.twitter.com/L7ZypyXd7V
— TOI Bengaluru (@TOIBengaluru) January 24, 2021
Comments