മനാമ : എഴുപത്തി രണ്ടാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയെ പ്രതിനിധീകരിച്ച് വിവിധ ലേബർ ക്യാമ്പുകളിലേക്ക് ഡ്രൈ റേഷൻ കിറ്റുകൾ, പുനരുപയോഗിക്കാവുന്ന ഫെയ്സ് മാസ്കുകൾ, ആന്റി ബാക്ടീരിയൽ സോപ്പുകൾ, ടൂത്ത് പേസ്റ്റ്, ബോധവൽക്കരണ ഫ്ലയറുകൾ തുടങ്ങിയവ വിതരണം ചെയ്യാൻ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ( ഐ.സി.ആർ.എഫ്.) ടീം ഇന്ന് തുടക്കം കുറിച്ചു.
200 ഓളം തൊഴിലാളികൾ വസിക്കുന്ന തുബ്ലിയിലുള്ള ഒരു ലേബർ ക്യാമ്പിൽ ആയിരുന്നു ആദ്യ വിതരണം നടന്നത്.കൂടാതെ ജനുവരി 28, ജനുവരി , 29 എന്നീ ദിവസങ്ങളിൽ മറ്റു ക്യാമ്പുകളിലും വിതരണം തുടരും എന്ന് ഐ. സി. ആർ. എഫ്. ടീം അറിയിച്ചു
അരുൾദാസ് തോമസ് – ഐ.സി.ആർ.എഫ്. ചെയർമാൻ; ജോൺ ഫിലിപ്പ് – ഐ.സി.ആർ.എഫ്. ജനറൽ സെക്രട്ടറി; ഡോക്ടർ ബാബു രാമചന്ദ്രൻ – ഡെപ്യൂട്ടി ചെയർമാൻ ഐ. സി. ആർ. എഫ്;. സുരേഷ് ബാബു – ഐ.സി.ആർ.എഫ്. ഫേസ് മാസ്ക് വിതരണ കോർഡിനേറ്റർ; മുരളികൃഷ്ണൻ – ഐ.സി.ആർ.എഫ്. വോളണ്ടിയർ എന്നിവർ ചൊവ്വാഴ്ച നടന്ന വിതരണ വേളയിൽ പങ്കെടുത്തു.
Comments