സലാലയിലെപ്രമുഖമായ ഒൻപത് ടീമുകളെ അണിനിരത്തിക്കൊണ്ട് ഏകദിന ഫുട് ബോൾ മത്സരങ്ങൾ സലാലയിലെ സലാല ഔക്കാബ് ക്ലബ് സ്റ്റേഡിയത്തിൽ അരങ്ങേറി. കോവിഡ് പശ്ചാത്തലത്തിൽ
സലാലയിൽ നിലച്ചുപോയ ഫുട്ബോൾ
ടൂർണമെന്റുകൾക്ക് തിരിച്ചുവരവിന് പുതിയ
വേദി ഒരുക്കാൻ സാധിച്ചു UPTOWN FC ക്ക്.
ഒളിമ്പിക്ക് കാറ്ററിങ്ങ് സർവീസ് സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിക്കും അൽ ഖയിർ കിച്ചൻ & അലൂമിനിയം സ്പോൺസർ ചെയ്ത റണ്ണർഅപ്പ് ട്രോഫിക്കും GFI ഗ്ലാസ്സസ് &അലൂമിനിയം സ്പോൺസർ ചെയ്ത മെഡലുകൾക്കും വേണ്ടി ആയിരുന്നു ടൂർണമെന്റ്. UPTOWN FC ഉൾപ്പെടുന്ന 9 പ്രമുഖ ടീമുകൾ കളം നിറൻഞ്ഞു കളിച്ചെങ്കിലും നൂർ നവാസ് നയിക്കുന്ന SAPIL FC എതിരില്ലാത്ത 2 ഗോളുകൾക്ക് ആബിദ് കോഴിക്കോട് നയിച്ച SPIRIT FC യെ പരാജയപ്പെടുത്തി..
ടൂർണമെന്റ് കിക്കോഫ് ചെയ്യുന്നതിനും കളിക്കാരെ പരിചയപ്പെടുന്നതിനും വേണ്ടി
ROP ഉമർ നാജി അഹമ്മദ്, മിസ്റ്റർ കേരള, മിസ്റ്റർ സൗത്ത് ഇൻഡ്യ ഗോൾഡ് മെഡലിസ്റ്റും, ബോഡി ബിൽഡറുമായ സനോജ് കെ എസും സന്നിഹിതരായിരുന്നു. ബെസ്റ്റ് പ്ലെയർ ആയി sapil fc യുടെ ഡാനിഷ്നെയും, ടോപ്പ് സ്കോറർ ആയി sapil fc യുടെ ഷിഹാബ്, അനസ് എന്നിവരെയും മികച്ച കീപറായി Dhofar fc യുടെ വിപിനി നേയും തിരഞ്ഞെടുത്തു.
വിജയികൾക്കുള്ള ട്രോഫി കൈമാറിയത്
UPTOWN FC CAPTIAN ജുബൈർ വയനാടും,
മത്സരങ്ങൾ നിയന്ത്രിച്ചത് SIFA പ്രസിഡന്റ് ജംഷദ് അലിയുമാണ്.
Comments