ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വാക്സിൻ കുത്തിവയെപ്പിനോട് സഹകരിക്കാത്തതിന് യൂറോപ്യൻ യൂണിയനെ വിമർശിച്ച് ലോകാരോഗ്യ സംഘടന. ലോകത്തെ മറ്റ് രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി ചെയ്യത്തതിനെതിരെയാണ് ലോകാരോഗ്യ സംഘടനയുടെ വിമർശനം. വിവിധ ന്യായങ്ങൾ പറഞ്ഞാണ് യൂറോപ്യൻ യൂണിയൻ വാക്സിൻ നൽകാതിരിക്കുന്നത്.
ലോകാരോഗ്യസംഘടനയുടെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുടെ സമ്മേളനത്തിലാണ് വിമർശനം നടത്തിയത്. യൂറോപ്യൻ യൂണിയന്റെ നയങ്ങൾ ആഗോള നയങ്ങളുടെ ലംഘനമാണെന്ന് ഡബ്ല്യു.എച്ച്.ഒ ഉപ മേധാവി മരിയൻജേലാ സിയാമോയാണ് വിമർശിച്ചത്.
വാക്സിൻ എണ്ണത്തിൽ യൂറോപ്യൻ യൂണിയനുകളിൽ ആവശ്യത്തിനുള്ളവ ലഭ്യമല്ലെന്ന കാരണമാണ് രാജ്യങ്ങൾ ചൂണ്ടിക്കാട്ടിയത്. അതേ സമയം നിരവധി ദരിദ്രരാജ്യങ്ങൾ വാക്സിനുകൾക്കായി കാത്തിരിക്കുകയാണ്. യൂറോപ്യൻ യൂണിയന്റെ പ്രവൃത്തി മനുഷ്യത്വരഹിതമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
Comments