ന്യൂഡൽഹി : കർഷകരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധമാണ് നരേന്ദ്രമോദി സർക്കാരെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. മോദി സർക്കാരിന്റെ കാലത്ത് കർഷകർക്ക് നൽകിയ സഹായം എണ്ണിയെണ്ണി പറഞ്ഞാണ് നിർമ്മല പ്രതിപക്ഷത്തിന്റെ വായടച്ചത്. യുപിഎ നൽകിയതിന്റെ ഇരട്ടിയോ അതിലധികമോ മോദി സർക്കാർ കർഷകർക്ക് നൽകിയിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.
ഗോതമ്പ് കർഷകർക്ക് 2013 -14 കാലത്ത് നൽകിയത് 33,874 കോടിയാണെങ്കിൽ 2019-20 ൽ നൽകിയത് 62,820 കോടിയാണ്. 2020-21 അത് 75000 കോടിയായി. 43.36 ലക്ഷം കർഷകർക്ക് ഈ സഹായം ലഭിച്ചു. യുപിഎ കാലത്ത് 35.57 ലക്ഷം കർഷകർക്കാണ് സഹായം ലഭിച്ചത്.
നെൽകർഷകർക്ക് നൽകിയ സഹായധനവും നിർമ്മല കണക്കുകളെ ഉദ്ധരിച്ച് സഭയിൽ വ്യക്തമാക്കി. 2013-14 ൽ 63,928 കോടിയാണ് നെൽ കർഷകർക്ക് നൽകിയത്. കഴിഞ്ഞ സാമ്പത്തിക വർഷം 1,41,930 കോടി രൂപയാണ് നെൽ കർഷകർക്ക് നൽകിയത്.2020-21ൽ ഇത് 1,72,752 കോടിയിലെത്തി. പയർ വർഗ്ഗങ്ങൾ കൃഷി ചെയ്യുന്ന കർഷകർക്ക് 2013-14 ൽ 236 കോടിയാണ് നൽകിയിരുന്നതെങ്കിൽ 2019-20 ൽ അത് 8285 കോടിയിലെത്തി. 2020-21 ൽ അത് 10.530 കോടിയായി ഉയർന്നെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
Comments