റെഡ് സിഗ്നൽ മറികടന്നാൽ പിഴ 50000 ദിർഹത്തിന് മേലെയെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്. ആവർത്തിച്ചുള്ള നിയമ ലംഘനത്തിന് ചുമത്തുന്ന ആകെ പിഴയാണിത്. 51 000 ദിർഹം പിഴയും ആറുമാസത്തേക്ക് ലൈസൻസ് റദ്ദ് ചെയ്യലുമാണ് ശിക്ഷ. നിയമലംഘനം ഗുരുതര അപകടങ്ങൾക്ക് കാരണമായാൽ 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടലുമാണ് ശിക്ഷ. കണ്ടുകെട്ടിയ വാഹനം തിരികെ ലഭിക്കുന്നതിന് 50000 ദിർഹം വരെയാണ് ഫീസ്. മൂന്ന് മാസത്തിനകം തിരിച്ചെടുത്തില്ലെങ്കിൽ വാഹനം ലേലം നടത്തി വിൽക്കും. പോലീസ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയോ കേടുവരുത്തുകയോ ചെയ്യുക, അനധികൃതമായി റോഡിൽ റേസിംഗ് നടത്തുക, ലൈസൻസ് പ്ലേറ്റുകളില്ലാതെ വാഹനമോടിക്കുക, ഡ്രൈവറുടെയോ മറ്റുള്ളവരുടെയോ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിക്കുക തുടങ്ങിയ ഗുരുതരമായ നിയമ ലംഘനങ്ങൾക്ക് 50,000 ദിർഹം പിഴയടക്കമുള്ള ശിക്ഷയാണ് ലഭിക്കുക.
Comments