പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിച്ച ഒരു ലക്ഷം ഡോസ് ഓക്സഫഡ് അസ്ട്രാസെനക വാക്സീൻ ഇന്ത്യ ഒമാന്‍ കൈമാറി.ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി മുനു മഹാവറും ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സൈദിയും കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു. ഒമാനിൽ വാക്സിന് ലഭ്യമാക്കിയ ഇന്ത്യക്ക് ആരോഗ്യ മന്ത്രി നന്ദി രേഖപ്പെടുത്തി.ഇന്ത്യ – ഒമാന്‍ ബന്ധത്തിലെ സുപ്രധാന സംഭവമാണ് കൊറോണ വാക്സീന് വിതരണമെന്ന് ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞു.
സൗഹൃദ രാജ്യങ്ങള്‍ക്ക് വാക്സിന് നല്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ‘വാക്സിന് മൈത്രി’ പദ്ധതി പ്രകാരമാണ് ഇന്ത്യ ഒമാനിലേക്ക് വാക്സിന് കയറ്റി അയച്ചത്.
Comments