തിങ്കളാഴ്ച മുതൽ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാൻ 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റോ 24 മണിക്കൂറിനകമുള്ള ലേസർ ഡിപിഐ ടെസ്റ്റോ നടത്തിയുള്ള നെഗറ്റീവ് നെഗറ്റീവ് ഫലമോ നിർബന്ധമാണ്.നിലവിൽ 72 മണിക്കൂറിനകം എടുത്ത പിസിആറോ ഡിപിഐ ടെസ്റ്റോ മതിയായിരുന്നു അബുദാബിയിലേക്ക് പ്രവേശിക്കാൻ.അതേസമയം തുടർച്ചയായി 2 തവണ ഡിപിഐ ടെസ്റ്റ് എടുത്ത് അബുദാബിയിലേക്കു പ്രവേശിക്കാനാവില്ല. 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് എടുത്ത് പ്രവേശിക്കുന്നവർ അബുദാബിയിൽ തുടരുകയാണെങ്കിൽ നാലാം ദിവസവും എട്ടാം ദിവസവും പിസിആർ ടെസ്റ്റ് എടുക്കൽ നിർബന്ധമാണ് . 24 മണിക്കൂറിനകം എടുത്ത ലേസർ ഡിപിഐ ടെസ്റ്റ് നെഗറ്റീവ് ഫലവുമായി പ്രവേശിക്കുന്നവർ അബുദാബിയിൽ തുടരുകയാണെങ്കിൽ മൂന്നാം ദിവസവും ഏഴാം ദിവസവും പിസിആർ ടെസ്റ്റ് എടുക്കണം.നിശ്ചിത ദിവസം പിസിആർ ടെസ്റ്റ് എടുക്കാത്തവർക്ക് 5000 ദിർഹമായിരിക്കും പിഴ.എന്നാൽ കൊറോണ വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായവർക്കും വാക്സിൻ സ്വീകരിച്ചവർക്കും അൽ ഹൊസൻ ആപ്പിൽ അൽ ഹൊസൻ ആപ്പിൽ സ്റ്റാർ ആക്ടീവ് ഐക്കണുണ്ടെങ്കിൽ പുതിയ നടപടിക്രമങ്ങൾ ബാധകമല്ല.
Comments