ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ പ്രതിരോധ വിഹിതം കുറഞ്ഞുപോയെന്ന പേരിൽ വിമർശനം ഉന്നയിച്ച രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ ബജറ്റ് കൃത്യമായി വായിക്കുകയോ മനസിലാക്കുകയോ ചെയ്തിട്ടില്ലെന്ന് വേണം കരുതാനെന്ന് സ്മൃതി ഇറാനി പ്രതികരിച്ചു.
ചൈന നമ്മുടെ പ്രദേശങ്ങൾ സ്വന്തം അധീനതയിലാക്കി. നമ്മുടെ സൈനികരെ കൊന്നൊടുക്കി. പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനും ഫോട്ടോ എടുക്കാനും പോകുന്നു. എന്തുകൊണ്ടാണ് പ്രതിരോധ വിഹിതം ഉയർത്താഞ്ഞതെന്നായിരുന്നു ട്വിറ്ററിലൂടെയുളള രാഹുലിന്റെ ചോദ്യം. എന്നാൽ രഹുൽ സ്വന്തം കുടുംബചരിത്രം പരിശോധിച്ചാൽ ആർക്കാണ് ചൈനയുമായി അടുത്ത ബന്ധമെന്ന് മനസിലാകുമെന്ന് സ്മൃതി ഇറാനി പറഞ്ഞു.
പ്രധാനമന്ത്രി സൈനികരുമായി ചേർന്ന് ഉത്സവങ്ങൾ ആഘോഷിക്കുകയാണെന്ന് രാഹുൽ പറയുന്നു. അത്തരം പരാമർശങ്ങൾ കുട്ടിത്തമായിട്ട് മാത്രമേ കാണാൻ കഴിയൂവെന്ന് സ്മൃതി ഇറാനി പ്രതികരിച്ചു.
Comments