ദോഹ* ഖത്തറില്‍ പ്രവാസികളില്‍ നിന്ന് മലിനജല സംസ്കരണത്തിനായി 20% അധിക
തുക ഈടാക്കാനുള്ള നിര്‍ദ്ദേശം പ്രാബല്യത്തിലായതായി കഹ്റാമ. ജനുവരിയിലെ
വാട്ടര്‍ ബില്‍ 20% വര്‍ധനവോടെയാണ് പ്രവാസി ഉപഭോക്താക്കള്‍ക്ക്
നല്‍കിയിരിക്കുന്നതെന്ന് ഖത്തറില്‍ വൈദ്യുതിയുടേയും വെള്ളത്തിന്റേയും
വിതരണ ചുമതലയുള്ള കഹ്റാമ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കഹ്റാമയും ഖത്തര്‍ പൊതുമരാമത്തു വകുപ്പായ അഷ്ഗാലും സംയുക്തമായാണ്
സാനിറ്റൈസേഷന്‍ ഫീസായി വാട്ടര്‍ ബില്ലില്‍ 20% വര്‍ധന വരുത്താന്‍
തീരുമാനിച്ചത്. അഷ്ഗാല്‍ ആണ് വീടുകളും സ്ഥാപനങ്ങളും പുറന്തള്ളുന്ന
മലിനജലം പുനഃസംസ്കരിക്കുന്നത്. ഇതിന് ജനുവരി മുതല്‍ പ്രത്യേക ഫീസ്
ഈടാക്കാന്‍ ഈ ജനുവരിയില്‍ 211-ാം നമ്പര്‍ ഉത്തരവിലൂടെ നഗരസഭ പരിസ്ഥിതി
മന്ത്രാലയം അഷ്ഗാലിന് അനുമതി നല്‍കിയിരുന്നു.
കൊറോണയെത്തുടര്‍ന്ന് സാമ്പത്തിക പ്രയാസം നേരിടുന്ന തങ്ങളെ അധിക
ബില്‍ത്തുക കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയിലാണ് ഖത്തറിലെ
സാധാരണ പ്രവാസി കുടുംബങ്ങള്‍. സ്വദേശി കുടുംബങ്ങളെ സാനിറ്റൈസേഷന്‍
ചാര്‍ജില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
Comments