മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും വാഹനാപകടം. കമ്പി കയറ്റിയ ലോറി മറിഞ്ഞ് രണ്ട് പേർ മരിച്ചു. ഒരാളുടെ മൃതദേഹം പുറത്തെടുത്തു.
ഡ്രൈവർ തമിഴ്നാട് മധുകര സ്വദേശി ശബരിഎന്ന മുത്തു കുമാർ, ക്ലീനർ മലമ്പുഴ സ്വദേശി അയ്യപ്പൻ എന്നിവരാണ് മരിച്ചത്. തിരൂരിൽ നിന്ന് പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ലോറിക്കടിയിൽ കുടുങ്ങിയ ഇരുവരെയും രക്ഷപ്പെടുത്താൻ നാട്ടുകാരും പോലീസും ചേർന്ന് മണിക്കൂറുകളായി ശ്രമം തുടരുകയായിരുന്നു.
Comments