മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ബന്ധം ഏറെ ശക്തമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ വ്യക്തമാക്കി. ബഹ്റൈനിൽ പുതുതായി നിയമിതനായ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവയുമായി ഓണ്‍ലൈനില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് ഗുണകരമാവുമെന്നും അദ്ദേഹം വിലയിരുത്തി.
മേഖലയിലെയും അന്താരാഷട്ര തലത്തിലെയും വിവിധ വിഷയങ്ങളും ചര്‍ച്ചയായി. ഏല്പിക്കപ്പെട്ട ചുമതല ഭംഗിയായി നിര്‍വഹിക്കുന്നതിന് അംബാസഡര്‍ക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു. ഇന്ത്യയുമായി ബന്ധം ശക്തിപ്പെടുത്താനും സഹകരണം വ്യാപിപ്പിക്കാനുമുള്ള പ്രധാനമന്ത്രിയുടെ താല്പര്യത്തിന് അംബാസഡര്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി. വരും കാലങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ശക്തമായ സഹകരണമുണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുകയും കൂടിക്കാഴ്ച അനുവദിച്ചതിന് പ്രിന്‍സ് സല്മാന് നന്ദി അറിയിക്കുകയും ചെയ്തു.
Comments