കുവൈറ്റ് സിറ്റി – സേവാദർശൻ കുവൈറ്റ് കവയത്രി സുഗതകുമാരി ടീച്ചറുടെ ദേഹവിയോഗത്തിൽ സുകൃതംസുഗതപഥം എന്ന പേരിൽ അനുസ്മരണം സംഘടിപ്പിച്ചു. സേവാദർശൻ പ്രസിഡണ്ട് പ്രവീൺ വാസുദേവന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കാവാലം ശ്രീകുമാർ, എഴുത്തുകാരന് ഡോ:ശ്രീശൈലം ഉണ്ണി കൃഷ്ണൻ, പ്രഭാഷകന്‍ ഡോ:എൻ ഉണ്ണികൃഷ്ണൻ എന്നിവര്‍ സംസാരിച്ചു.
ടീച്ചറുടെ മനസ്സായിരുന്നു ഓരോ കവിതയിലും നിഴലിച്ചിരുന്നത് എന്ന് ശ്രീ കാവാലം അനുസ്മരിച്ചു. ശ്രീ കാവാലം ചൊല്ലിയ കവിതകൾ പരിപാടിയെ ഹൃദ്യമാക്കി. ലയാത്മകമായ, ഗാനാത്മകമായ ആത്മാവിഷ്കാരത്തിൻെറ വിഷാദ ഭാവം ടീച്ചറുടെ കവിതകളിൽ നിഴച്ചിരുന്നുവെന്ന് ഡോ ശ്രീശൈലം ഉണ്ണി കൃഷ്ണൻ മുഖ്യ പ്രഭാഷണത്തിൽ സൂചിപ്പിച്ചു.
ഡോ എൻ ഉണ്ണികൃഷ്ണൻ ടീച്ചറുടെ സൈലൻറ് വാലി ഉൾപ്പെടെയുള്ള പ്രകൃതിസംരക്ഷണ പോരാട്ട ശ്രമങ്ങളും വിശദമാക്കി.
ചടങ്ങിൽ സഞ്ചേഷ് ഗോപാലകൃഷ്ണൻ, ജയകൃഷ്ണൻ, ഹരികൃഷ്ണൻ എന്നിവർ ടീച്ചറുടെ പ്രസിദ്ധമായ കവിതകൾ ആലപിച്ചു. ശ്രീമതി ദിവ്യാ സതീഷ് അവതാരകയായ ചടങ്ങിൽ സുരേഷ് ശിവദാസൻ സ്വാഗതവും അച്യുതൻ നന്ദിയും പറഞ്ഞു.
Comments