Thursday, March 4 2021
  • Janam TV English
  • Live Audio
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
TV
Home News Kerala

‘ക്യാൻസർ കരളിലും ബാധിച്ചു, ഇനി അധികം ഒന്നും ചെയ്യാനില്ല; അതെന്നെ വരിഞ്ഞു മുറുക്കിയിരിക്കുന്നു’: നന്ദു മഹാദേവ

by Web Desk
Feb 4, 2021, 10:50 am IST
‘ക്യാൻസർ കരളിലും ബാധിച്ചു, ഇനി അധികം ഒന്നും ചെയ്യാനില്ല; അതെന്നെ വരിഞ്ഞു മുറുക്കിയിരിക്കുന്നു’: നന്ദു മഹാദേവ

ക്യാൻസറിനെ സധൈര്യം നേരിട്ട് മുന്നേറുന്ന ചെറുപ്പക്കാരനാണ് നന്ദു മഹാദേവ. അസുഖത്തെ കുറിച്ചും ചികിത്സയെ കുറിച്ചുമെല്ലാം നന്ദു തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. എല്ലാവർക്കും പ്രചോദനമാണ് ഈ ചെറുപ്പക്കാരൻ. സ്‌നേഹിക്കുന്നവരെല്ലാം നന്ദു സുഖം പ്രാപിച്ച് ജീവിതത്തിലേക്ക് തിരികെ വരാൻ പ്രാർത്ഥിക്കുകയാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നന്ദു പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

അർബുദം കരളിനേയും ബാധിച്ചിരിക്കുന്നു. ഇനിയൊന്നും ചെയ്യാനില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നുമാണ് നന്ദു എഴുതിയിരിക്കുന്നത്. എന്നാൽ ഇതെല്ലാം അറിഞ്ഞിട്ടും തളരാതെ പിടിച്ചുനിൽക്കുകയാണ് നന്ദു. വേദനകടിച്ചമർത്തിയും വേദനസംഹാരി കഴിച്ചും സുഹൃത്തുക്കൾക്കൊപ്പം ഗോവയിലേക്ക് പോയെന്നാണ് നന്ദു പറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം

ക്യാൻസർ എന്റെ കരളിനെ കൂടി കവർന്നെടുത്തു തുടങ്ങിയിരിക്കുന്നു..! ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു ഇനി അധികമൊന്നും ചെയ്യാനില്ലെന്നു ഡോക്ടർ പറഞ്ഞു.. ഞാൻ വീട്ടിൽ പോയിരുന്നു കരഞ്ഞില്ല..!! പകരം കൂട്ടുകാരെയും കൂട്ടി നേരേ ഗോവയിലേക്ക് ഒരു യാത്ര പോയി അടിച്ചങ്ങു പൊളിച്ചു..!! അസഹനീയമായ വേദനയെ നിലയ്ക്കു നിർത്താൻ ഓരോ രണ്ടു മണിക്കൂറും ഇടവിട്ട് മോർഫിൻ എടുത്തുകൊണ്ടിരുന്നുവെങ്കിലും ആ ഉദ്യമത്തിൽ ഞാൻ സമ്പൂർണ്ണ പരാജിതനായി..!

പക്ഷേ എന്റെ മാനസികമായ കരുത്തിനു മുന്നിലും വേദനകളെ കടിച്ചമർത്തി ആഹ്‌ളാദിക്കുവാനും ഉല്ലസിക്കുവാനും ഉള്ള കഴിവിന് മുന്നിലും മോർഫിൻ കൊണ്ട് പിടിച്ചു കെട്ടാൻ പറ്റാത്ത വേദനപോലും നാണിച്ചു പണ്ടാരമടങ്ങിപ്പോയി..! െ്രെഡവിംഗ് അത്രമേൽ ഇഷ്ടമുള്ള എനിക്ക് എന്റെ കൂട്ടുകാരെയും പിന്നിലിരുത്തി കുറച്ചധികം ദൂരം വണ്ടിയോടിക്കണം എന്ന് അടങ്ങാത്ത ആഗ്രഹം ഉണ്ടായിരുന്നു.. അതവർ സാധിച്ചു തന്നു.. സ്‌നോ പാർക്കിൽ പോയി മഞ്ഞിൽ കളിച്ചു..
മനോഹരമായ ഗോവൻ ബീച്ചുകളുടെ ഭംഗി കണ്ടാസ്വദിച്ചു..

ഒടുവിൽ പബ്ബിലും പോയി നൃത്തം ചെയ്ത ശേഷമാണ് ഞങ്ങൾ ഗോവയോട് വിട പറഞ്ഞത്..! ക്രച്ചസും കുത്തി പബ്ബിലേക്ക് ചെല്ലുമ്പോൾ അന്യഗ്രഹ ജീവികളെ പോലെ ഞങ്ങളെ നോക്കിയവർ ഒടുവിൽ ഞങ്ങൾക്കൊപ്പം നൃത്തം വയ്ക്കാനും ഞങ്ങളെ പരിചയപ്പെടാനും തിരക്ക് കൂട്ടിയപ്പോൾ അഭിമാനം തോന്നി..!
പാതി ഉറക്കത്തിലായിരുന്ന ആ പബ്ബിനെ ഞങ്ങൾ ആഹ്ലാദത്തിന്റെ കൊടുമുടിയിൽ എത്തിച്ചു..! ഗോവ ഞങ്ങളെ മറക്കില്ല..
ഞങ്ങൾ ഗോവയെയും..

രണ്ടു ദിവസം ഞങ്ങൾ പോയിടത്തെല്ലാം പോസിറ്റിവിറ്റി വാരി വിതറി ഉത്സവം പോലെയാക്കി.. ഞാനും വിഷ്ണുവും ജസ്റ്റിനും ഒക്കെ ക്യാൻസർ പോരാളികളാണ് എന്ന് ഞങ്ങളല്ലാതെ മറ്റാര് പറഞ്ഞാലും ഗോവയിൽ ഞങ്ങളെ പുതിയതായി പരിചയപ്പെട്ടവരോ ഞങ്ങളുടെ ഒപ്പം നൃത്തം ചെയ്തവരോ ആരും വിശ്വസിക്കില്ല..
അത്ര മാത്രം ഊർജ്ജമായിരുന്നു ഞങ്ങൾക്ക്..!

എവിടെയെങ്കിലും പോകാമെന്ന് ഞാൻ പറയുമ്പോൾ എന്നെയും കൊണ്ട് പറക്കാൻ നിൽക്കുന്ന എന്റെ ചങ്കുകളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല..
എന്റെ സ്വന്തം അനിയൻ അനന്തുവും ആത്മസുഹൃത്തായ ശ്രീരാഗും ഞങ്ങൾക്ക് വല്ലാത്തൊരു മുതൽക്കൂട്ടാണ്..! എന്റെ ചികിത്സ ഏറെക്കുറെ അവസാനിച്ചിരിക്കുന്നു പ്രിയരേ..

സർജറി പോലും ചെയ്യാൻ കഴിയാത്ത തരത്തിൽ അതെന്നെ വരിഞ്ഞു മുറുക്കിയിരിക്കുന്നു.. ഇപ്പോൾ ദേ കരളിലേക്ക് കൂടി അത് പടർന്നിരിക്കുന്നു.. ഇതുവരെ അനുഭവിച്ച വേദനകളെക്കാൾ പത്തിരട്ടി അധികം വേദന കടിച്ചമർത്തിക്കൊണ്ടാണ് ഈ നിമിഷം ഞാനിതെഴുതുന്നത്.. ആകെ മുന്നിലുള്ള ഒരേ ഒരു വഴി വേദന കുറയ്ക്കാനുള്ള മരുന്നുകൾ എടുത്തു മുന്നോട്ട് പോകുക എന്നത് മാത്രമാണ്.. പക്ഷെ ഞാൻ തിരിച്ചു വരും..

എനിക്ക് മുന്നിലേക്ക് നടക്കാൻ എന്തെങ്കിലും ഒരു വഴി സർവ്വേശ്വരൻ തുറന്നു തരും.. കഴിഞ്ഞ രണ്ടു പ്രാവശ്യവും മരണത്തിന് മുന്നിൽ നിന്നും മലക്കം മറിഞ്ഞു ജീവിതത്തിലേക്ക് ചുവടുവച്ചതുപോലെ ഇത്തവണയും ന്റെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഞാൻ ഓടി വരും..! നാളെ ലോക ക്യാൻസർ ദിനമാണ്..
കൃത്യ സമയത്ത് അർബുദം കണ്ടെത്താൻ കഴിയാത്തത് കൊണ്ടും ആദ്യമെടുത്ത ചികിത്സയിലെ ചിലരുടെ ആശ്രദ്ധകൾ കൊണ്ടും മാത്രമാണ് ഞാൻ ഇത്രയധികം സഹനങ്ങളിൽ കൂടി കടന്നു പോകേണ്ടി വന്നത്..

ങഢഞ പോലൊരു ഹോസ്പിറ്റലിൽ ഇത്രയധികം സ്‌നേഹനിധികളായ ഡോക്ടർമാരുടെ അടുത്തേക്ക് ആദ്യമേ എത്താൻ സാധിച്ചിരുന്നുവെങ്കിൽ ഞാനിപ്പോൾ എല്ലാവരെയും പോലെ സാധാരണ ജീവിതം നയിച്ചു തുടങ്ങേണ്ട വ്യക്തിയാണ്.. ഈ ക്യാൻസർ ദിനത്തിൽ എനിക്ക് ഈ ലോകത്തിന് നൽകാനുള്ള സന്ദേശവും ഇതാണ്..

എത്ര അസുഖകരമായ അവസ്ഥയിൽ കൂടി പോയാലും ശുഭാപ്തി വിശ്വാസത്തോടുകൂടി ശരിയായ ചികിത്സയ്ക്ക് വിധേയരായി മുന്നോട്ട് പോയാൽ നമുക്ക് ഒരു പരിധി വരെ അർബുദത്തെ പിടിച്ചു കെട്ടാൻ സാധിക്കും.. ചെറിയ ചെറിയ വേദനകൾ വന്നാൽ പോലും ശ്രദ്ധിക്കുക , സമയം വൈകിപ്പിക്കാതിരിക്കുക..
എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിച്ചിട്ടുള്ളത് എന്റെ പ്രിയപ്പെട്ട നിങ്ങൾ ഓരോരുത്തരുടെയും ആത്മാർത്ഥമായ പ്രാർത്ഥനകൾ കാരണമാണ്..
അതിനിയും വേണം.. ഒപ്പം സ്‌നേഹവും.. .

ഒരു കരള് പറിച്ചു കൊടുത്താൽ പകരം ഒരു നൂറു കരളുകൾ എന്നെ സ്‌നേഹിക്കാൻ എന്റെ ഹൃദയങ്ങൾ നിങ്ങളൊക്കെ കൂടെയുള്ളപ്പോൾ ഞാനെന്തിന് തളരണം..!
നന്ദു മഹാദേവ വെറുമൊരു നക്ഷത്രമായിരുന്നില്ല , സൂര്യനെപ്പോലെ ഒരു നക്ഷത്രമായിരുന്നു എന്ന് പറഞ്ഞു കേൾക്കുവാനാണ് എനിക്കിഷ്ടം..
അതുകൊണ്ട് തന്നെ അവസാന നിമിഷം വരെയും പുകയില്ല.. കത്തി ജ്വലിക്കും..! ഞങ്ങളുടെ ഈ യാത്ര പ്രതീക്ഷയറ്റ നൂറു കണക്കിന് സഹോദരങ്ങൾക്ക് ഒരു പ്രത്യാശയാകട്ടെ..!
സ്‌നേഹപൂർവ്വം
നന്ദു മഹാദേവ ?

ക്യാൻസർ എന്റെ കരളിനെ കൂടി കവർന്നെടുത്തു തുടങ്ങിയിരിക്കുന്നു..!ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു ഇനി അധികമൊന്നും…

Posted by Nandu Mahadeva on Wednesday, February 3, 2021

വീഡിയോ വാർത്തകൾക്ക് ജനം ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
Tags:
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

Related News

21 ലക്ഷം വാക്‌സിൻ ഡോസുകൾ കൂടി കേരളത്തിലേക്ക്; ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചെന്ന് മുഖ്യമന്ത്രി

21 ലക്ഷം വാക്‌സിൻ ഡോസുകൾ കൂടി കേരളത്തിലേക്ക്; ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചെന്ന് മുഖ്യമന്ത്രി

വാളയാര്‍ കേസ്; കൊലപാതക സാധ്യത അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് തെറ്റിദ്ധരിപ്പിച്ചതായി പെണ്‍കുട്ടിയുടെ പിതാവ്

വാളയാർ കേസ്; സംസ്ഥാന സർക്കാർ ഇറക്കിയത് വിജ്ഞാപനം മാത്രമെന്ന് കേന്ദ്രം

തോമസ് ഐസക്കും സുധാകരനും ഉൾപ്പെടെ അഞ്ചു മന്ത്രിമാർ മത്സരിക്കേണ്ടതില്ല; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം

തോമസ് ഐസക്കും സുധാകരനും ഉൾപ്പെടെ അഞ്ചു മന്ത്രിമാർ മത്സരിക്കേണ്ടതില്ല; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം

അക്രമികള്‍ തട്ടിക്കൊണ്ടു പോയ എട്ടു വയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി ബംഗളൂരു പൊലീസ്; 6 പേര്‍ അറസ്റ്റില്‍

കണ്ണൂരിൽ ക്വാറിക്കെതിരെ സമരം ചെയ്ത നാട്ടുകാർക്കെതിരെ പോലീസ് അതിക്രമം

സംസ്ഥാനത്ത് ഇന്ന് 2616 പേർക്ക് കൊറോണ; 2339 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

റോഡിൽ നിൽക്കുന്നവർക്ക് പണം കൊടുക്കണം, ഫെമിനിസ്റ്റുകളെ ഫ്രീ ആയി കിട്ടും; ശ്രീജിത്ത് ദിവാകരനെതിരെ മീ ടു ആരോപണവുമായി യുവതി

റോഡിൽ നിൽക്കുന്നവർക്ക് പണം കൊടുക്കണം, ഫെമിനിസ്റ്റുകളെ ഫ്രീ ആയി കിട്ടും; ശ്രീജിത്ത് ദിവാകരനെതിരെ മീ ടു ആരോപണവുമായി യുവതി

Load More

Latest News

കേരളത്തിലും വിജയക്കൊടി പാറും; വൈകാതെ ദക്ഷിണേന്ത്യ കാവിയണിയുമെന്ന് തേജസ്വി സൂര്യ

200ൽ കൂടുതൽ സീറ്റുകൾ ലഭിക്കും; ബംഗാളിന് മെയ് 3ന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കുമെന്ന് തേജസ്വ സൂര്യ

കൊറോണ വൈറസ് വ്യാപനത്തിനിടെ ഇറാഖില്‍ സ്വാധീനം ശക്തമാക്കി ഇസ്ലാമിക് സ്റ്റേറ്റ് ; മൂന്ന് ആഴ്ചക്കിടെ നടത്തിയത് ഏഴ് ഭീകരാക്രമണങ്ങള്‍ ; 11 ഭീകരരെ സുരക്ഷാ സേന വധിച്ചു

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര താവളത്തിന് നേരെ വ്യോമാക്രമണം; നാല് ഭീകരർ കൊല്ലപ്പെട്ടു

ജാഗ്വറിന്റെ ആദ്യ സമ്പൂർണ ഇലക്ട്രിക് എസ് യുവി ജാഗ്വർ ഐ-പേസ് ഇന്ത്യൻ വിപണിയിലേക്ക്

സമ്പൂർണ ഇലക്ട്രിക് എസ് യുവിയുമായി ജാഗ്വാർ; ഐ-പേസ് 23ന് എത്തും

ഭൂമിയിലെ ഓക്‌സിജന്റെ അളവ് വളരെ വേഗം കുറയുന്നു; പകരക്കാരനെ കണ്ടെത്തണമെന്ന് ശാസ്ത്രജ്ഞർ

ഭൂമിയിലെ ഓക്‌സിജന്റെ അളവ് വളരെ വേഗം കുറയുന്നു; പകരക്കാരനെ കണ്ടെത്തണമെന്ന് ശാസ്ത്രജ്ഞർ

കൊറോണക്കിടയിലും ദൃഢമായ ബന്ധം; ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി എസ് ജയ്ശങ്കർ

കൊറോണക്കിടയിലും ദൃഢമായ ബന്ധം; ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി എസ് ജയ്ശങ്കർ

ടോൾ പിരിക്കാൻ ശ്രീരാമൻ അനുവാദം തന്നിട്ടുണ്ടോ?; രാമക്ഷേത്രത്തിനായുള്ള ധനസമാഹരണ യജ്ഞത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ്

ടോൾ പിരിക്കാൻ ശ്രീരാമൻ അനുവാദം തന്നിട്ടുണ്ടോ?; രാമക്ഷേത്രത്തിനായുള്ള ധനസമാഹരണ യജ്ഞത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ്

ചൈനയെ നേരിടാൻ ഒപ്പം ഇന്ത്യ വേണം; ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് വ്യക്തമാക്കി അമേരിക്ക

വികസന പാതയിൽ കുതിച്ച് ഉത്തർപ്രദേശ് ; വാരണാസി – ഡൽഹി അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്കായുള്ള സർവ്വേ ആരംഭിച്ചു

വികസന പാതയിൽ കുതിച്ച് ഉത്തർപ്രദേശ് ; വാരണാസി – ഡൽഹി അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്കായുള്ള സർവ്വേ ആരംഭിച്ചു

Load More

  • About
  • Contact
  • Careers
  • Privacy Policy
  • Terms of Services
  • Apps
  • Live TV
© 2020, Janam Multimedia Limited
No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© 2020, Janam Multimedia Limited

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist