സിനിമ സീരിയല്‍ താരങ്ങളുടെ വിശേഷങ്ങള്‍ നിരവധി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട്. എന്നാല്‍ അതില്‍ നിന്നും ഏറെ വ്യത്യസ്തമായിരിക്കുകയാണ് റോണ്സണ് നീരജ താരദമ്പതികളുടെ വൈറ്റ് ഹൗസും അതിന്റെ വൈറ്റ് ഇന്റീരിയലും. കൊച്ചി ചോറ്റാനിക്കരയിലുളള ‘വിന്‍സന്‍സ്’ എന്ന പേരിലുളള വൈറ്റ് ഹൗസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി വൈറലായി കൊണ്ടിരിക്കുകയാണ്. വെള്ളനിറം സമാധാനത്തിന്റെ പ്രതീകമായാണ് കാണുന്നത്. അതുകൊണ്ടു തന്നെ ഈ വീടും സമാധാന അന്തരീക്ഷം നല്കുന്നു എന്നാണ് താരങ്ങള്‍ പറയുന്നത്. വീട് മുഴുവന്‍ വെള്ള നിറത്താല്‍ നിറഞ്ഞു നില്‍ക്കുകയാണ്.
വീടിനുള്ളിലെ ഫര്‍ണിച്ചറുകളും, പാത്രങ്ങളും, കര്‍ട്ടനും, ബാത്ത്റൂം ക്ലീനിങ് ബ്രഷും തുടങ്ങി എല്ലാം വെളളയാണ്. എന്തിനേറെ പറയുന്നു നീരജും റോണ്‍സണും അവരുടെ വസ്ത്രങ്ങളും കഴിക്കുന്ന ഭക്ഷണങ്ങളും ചെടികളും ഒഴിച്ചാല്‍ ആ വീട്ടിലുളള ബാക്കിയെല്ലാം വെളള മയം. അഭിനയം മാത്രമല്ല ഇന്റീരിയര്‍ ഡിസൈനിങിലും താരം കഴിവു തെളിയിച്ചിട്ടുണ്ട്. മലയാള സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സുപരിചിതനാണ് റോണ്സണ്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്ക്രീനിലെ ഒരൊറ്റ സീരിയലിലൂടെയാണ് താരം കൂടുതലായി ആളുകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.
അതുപോലെ തന്നെ മിനിസ്ക്രീനിലൂടെ ബാലതാരമായി കടന്നു വന്ന് പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ താരമാണ് നീരജ. ഇരു മതത്തില്‍ പെട്ടവര്‍ ആണെങ്കിലും വീട്ടുകാരുടെ സമ്മതത്തോടു കൂടി കഴിഞ്ഞ വര്‍ഷം ഫെബ്രുവരി രണ്ടിനായിരുന്നു ഇവരുടെ വിവാഹം. റോണ്‍സണിന്റേത് ഒരു താരകുടുംബമാണ്. നീരജയുടേത് ഒരു ഡോക്ടര്‍ കുടുംബവുമാണ്. തൃപ്പൂണിത്തുറ ഗവ. ആശുപത്രിയില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറാണ് നിരജ. മലയാളത്തില്‍ മാത്രമല്ല തെലുങ്ക് തമിഴ് സീരിയലുകളിലും സജീവസാന്നിധ്യമായ റോണ്സണ് ലോക്ഡൗണിനു ശേഷം പുതിയ പ്രോജക്ടുകളുടെ തിരക്കിലാണ്.
Comments