കുവൈറ്റ് സിറ്റി : ഗാന്ധി സ്മൃതി കുവൈറ്റ് പ്രതിമാസ സ്നേഹവിരുന്ന് രണ്ടാം ഘട്ട പരിപാടി സംഘടിപ്പിച്ചു. ഗാന്ധിസ്മൃതി കുവൈറ്റ് നടത്തുന്ന സ്നേഹവിരുന്ന് പരിപാടിയുടെ ഭാഗമായി കാസർകോഡ് ജില്ലയിൽ നീലേശ്വരത്തുള്ള മലബാർ പുനരധിവാസ കേന്ദ്രത്തിൽ ഒരു മാസത്തോളം വേണ്ടിവരുന്ന മരുന്നുകൾ എത്തിച്ചു നൽകി. നാട്ടിൽ നിന്നുള്ള പ്രവർത്തനങ്ങൾക്ക് ബാലൻ ചെറുവത്തൂർ, നികേഷ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. മാർച്ച് മാസത്തെ പരിപാടികൾ വയനാട് ജില്ലയിൽ നൽകുമെന്ന് സംഘാടകർ അറിയിച്ചു.
Comments