കൊച്ചി : യൂറോപ്പിലെ പള്ളികൾ പലതും വ്യാപാര കേന്ദ്രങ്ങളും, ഡാൻസ് ബാറുകളുമായി മാറിയെന്ന ഉമ്മൻ ചാണ്ടിയുടെ മകനും കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗത്തിൽ പ്രതിഷേധവുമായി കെസിബിസിയും , വിശ്വാസികളും .
യുവ നേതാക്കൾ ചരിത്രം അറിയാതെ നടത്തുന്ന പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദനയുണ്ടാക്കിയെന്ന് കെസിബിസി വ്യക്തമാക്കി. പത്ത് ദിവസം മുൻപ് യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ചാണ്ടി ഉമ്മന്റെ വിവാദ പ്രസ്താവന.
ഹലാൽ സ്റ്റിക്കർ വിവാദത്തിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു തുർക്കിയിലെ ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ പള്ളി പൊളിച്ച് മുസ്ലീം പള്ളിയാക്കിയിട്ടുണ്ടെന്നും പള്ളികൾ ഡാൻസ് ബാറുകൾ വരെയായിട്ടും ആർക്കും പ്രശ്നമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞത് .യുഡിഎഫിൽ നിന്ന് ക്രിസ്തീയ വിഭാഗങ്ങൾ അകലുന്നുവെന്ന പ്രചാരണം നിലനിൽക്കെയാണ് ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗം ചർച്ചയായത്.പ്രതിഷേധത്തെ തുടർന്ന് ചാണ്ടി ഉമ്മൻ വിശ്വാസികളോട് മാപ്പ് പറഞ്ഞു .
Comments