ഒമാൻ മാർത്തോമാ യുവജനസഖ്യം ആരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇടവക പാരിഷ് ഹാളിൽ നടന്ന ക്യാമ്പ് പ്രസിഡണ്ട് റെവ. മാത്യു കെ ഉദ്ഘാടനം ചെയ്തു. റെവ. പോൾ ജേക്കബ് സന്നിഹിതനായിരുന്നു. സെക്രട്ടറി അനോജ് കുര്യൻ, ട്രഷറർ സിജോ ജോസ്, കൺവീനർമാരായ സിബി വർഗ്ഗീസ്, ജോബിൻ വി ജോർജ്ജ്, ഷെബിൻ കുഞ്ഞുകുഞ്ഞ്, റെജി ഇടിക്കുള, മെറിൻ എൽസ റോയി എന്നിവർ ക്യാമ്പിന് നേതൃത്ത്വം നൽകി
Comments