കുവൈറ്റ് സിറ്റി – ഭാരതീയ സംഗീത സഭ (BASS Kuwait )ഡിസംബർ മാസം രണ്ടാം വാരം മുതൽ രണ്ട് ഘട്ടങ്ങളിലായി നടത്തി വന്നിരുന്ന BASS Fest 20 ഓൺലൈൻ സംഗീത മത്സരത്തിന്റെ ഫല പ്രഖ്യാപനവും, അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് സ്മരണാഞ്ജലിയും ഫെബ്രുവരി 12 വെള്ളിയാഴ്ച കുവൈറ്റ് സമയം 5 മണി മുതൽ ഓൺലൈനായി നടത്തപ്പെടുന്നു.
ശാസ്ത്രീയ സംഗീതം (സീനിയർ & ജൂനിയർ),അർദ്ധ ശാസ്ത്രീയ സംഗീതം (സീനിയർ & ജൂനിയർ), സിനിമാ ഗാനം (സീനിയേഴ്സ് ) എന്നീ വിഭാഗങ്ങളിൽ രെജിസ്റ്റർ ചെയ്ത 150 ഓളം മത്സരാർത്ഥികളിൽ നിന്നും, പ്രശസ്ത കർണ്ണാടക സംഗീതജ്ഞ പദ്മഭൂഷൺ സുധാ രാഘുനാഥൻ, പ്രശസ്ത ഗായകരായ സുദീപ് കുമാർ , മധു ബാലകൃഷ്ണൻ , ഇമ്മാനുവൽ ഹെൻട്രി എന്നിവരടങ്ങിയ വിധിനിർണ്ണയ സമിതി ആണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
Comments