കുവൈറ്റ് സിറ്റി – നമോ ഹെൽപ്ലൈൻ ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ സിബി ജോർജിനെ സന്ദർശിച്ചു. പ്രസിഡന്റ് ജയകൃഷ്ണൻന്റെ യും ജനറൽ സെക്രട്ടറി ജിനേഷ് ജീവലന്റെയും നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയ രമേശ് പിള്ള, പി.എം. നായർ, കൃഷ്ണകുമാർ തുടങ്ങിയവർ ആണ് കൂടിക്കാഴ്ച്ച സംഘത്തിലുണ്ടായിരുന്നു. നമോ ഹെല്പ് ലൈൻ കുവൈറ്റിൽ നടത്തി വരുന്ന വിവിധ കമ്മ്യൂണിറ്റി സാമൂഹ്യ സേവനങ്ങളും, കോവിഡ് കാലയളവിൽ നടത്തിയ വിവിധ ക്ഷേമ പ്രവർത്തനങ്ങളുടെ വിവരങ്ങളും, 2021 ലും വരും വർഷങ്ങളിലും സംഘടന കുവൈറ്റിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ചും പ്രതിനിധി സംഘം ധരിപ്പിച്ചു. നമോ ഹെല്പ് ലൈൻ നടത്തുന്ന ഉത്തരവാദിത്വ ബോധത്തോടെ ഉള്ള എല്ലാ പ്രവർത്തന്നങ്ങൾക്കും അംബാസ്സിഡർ അഭിനന്ദനങ്ങളും എല്ലാവിധ പിന്തുണയും ആശംസകളും നേർന്നു.
Comments