ദോഹ* ഖത്തറില്‍ ഇന്ന്(തിങ്കള്‍) 51 വയസ്സുള്ള കൊറോണ രോഗി മരണമടഞ്ഞു.
ഇതോടെ ആകെ കൊറോണ മരണങ്ങള് 251 ആയതായി പൊതുജനാരോഗ്യ മന്ത്രാലയം
അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 427 പേര്‍ക്കാണ് പുതിയതായി രോഗബാധ
സ്ഥിരീകരിച്ചത്. എന്നാല്‍ 123 പേര് മാത്രമാണ് ഇന്ന് രോഗമുക്തി
നേടിയത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 387 പേര് ഖത്തറിലുള്ളവരും
40 പേര് മറ്റു രാജ്യങ്ങളില്‍ നിന്നു ഖത്തറിലേക്ക് എത്തിയവരുമാണ്.
7,241 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
ഇതില്‍ ആശുപത്രികളില്‍ കഴിയുന്നത് 570 പേരാണ്. ഇവരില്‍ 65 പേര് 24
മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്. 63 പേരാണ്
അതിതീവ്ര പരിചരണ വിഭാഗത്തിലുള്ളത്. 1,54,525 പേര്‍ക്കാണ് ഇതുവരെ
ഖത്തറില്‍ കൊറോണ ബാധിച്ചത്. ഇതില്‍ 1,47,033 പേരും ഇതിനകം രോഗമുക്തി
നേടി. 14,32,985 പരിശോധനകളാണ് ഖത്തര്‍ ഇതുവരെ നടത്തിയത്.
Comments