ഛണ്ഡീഗഡ്: പഞ്ചാബിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാത്രി 10.30 യോടെ വലിയ പ്രകമ്പനത്തോടെയാണ് ഭൂചലനം ഉണ്ടായത്.
അമൃത്സറിന് സമീപമായാണ് ഭൂചലനം ഉണ്ടായത്. പ്രകമ്പനം നിമിഷങ്ങളോടെ നീണ്ടുനിന്നതായി പ്രദേശവാസികൾ പറഞ്ഞു. അമൃത്സറിൽ നിന്നും 21 കിലോമീറ്റർ മാറി പത്ത് കിലോമീറ്റർ ആഴത്തിലായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ജമ്മു കശ്മീർ, ഹരിയാന, ഹിമാചൽ പ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
Comments