Thursday, March 4 2021
  • Janam TV English
  • Live Audio
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
TV
Home Columns സത്യമപ്രിയം

എല്‍ദോസ് കുന്നപ്പള്ളി എന്ന പ്രതീകം

സത്യമപ്രിയം - ജി കെ സുരേഷ് ബാബു

by Web Desk
Feb 13, 2021, 05:46 pm IST
എല്‍ദോസ് കുന്നപ്പള്ളി എന്ന പ്രതീകം

കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തില്‍, വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ ഹിന്ദുവിന്റെ സ്ഥാനം എവിടെയാണ്? അത് തുറന്നുകാട്ടുന്ന സംഭവമായിരുന്നു കഴിഞ്ഞദിവസം പെരുമ്പാവൂര്‍ എം എല്‍ എയും നട്ടെല്ലിന് ബലമില്ലാത്ത പാഴ്ജന്തുവുമായ എല്‍ദോസ് കുന്നപ്പള്ളിയുടെ പെരുമാറ്റം. ആണുങ്ങളായാല്‍ വാക്കുപറഞ്ഞാല്‍ വിലവേണം. പറയുന്ന വാക്കില്‍ ഉറച്ചുനില്‍ക്കാനുള്ള തന്റേടവും വേണം. അതിന് നല്ല തറവാട്ടില്‍, നല്ല പിതാക്കന്മാരുടെ മക്കളായി ജനിക്കണം. അതില്ലാത്തവര്‍ക്ക് തറവാട്ടുപേര് വെച്ച് പ്രശ്‌നം പരിഹരിക്കാം. പക്ഷേ, നിലപാടുകളില്‍ ഉറപ്പുണ്ടാകില്ല. ഇതുതന്നെയാണ് പെരുമ്പാവൂരിന് സംഭവിച്ചത്.

അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിനു വേണ്ടി രാജ്യവ്യാപകമായി ധനസമാഹരണം നടക്കുകയാണ്. അയോദ്ധ്യ ഭാരതത്തിന്റെ അഭിമാനത്തിന്റെ പ്രതിരൂപമാണ്. 1528 ല്‍ വിദേശ അക്രമിയായ ബാബര്‍ ജന്മഭൂമിയിലെ ക്ഷേത്രം തകര്‍ത്തതു മുതല്‍ ഹിന്ദുക്കള്‍ നടത്തുന്ന പോരാട്ടത്തിന് സഹസ്രാബ്ദത്തിന്റെ പഴക്കമുണ്ട്. ഭാരതത്തിന്റെ മാനബിന്ദുവായ ക്ഷേത്ര പുനര്‍നിര്‍മ്മിതിക്കു വേണ്ടി പുതിയ സഹസ്രാബ്ദത്തില്‍ പരമോന്നത നീതിപീഠത്തിന്റെ വിധിയിലൂടെ അയോദ്ധ്യ വിട്ടു കിട്ടും വരെ ഇതിനു വേണ്ടി പോരാടി ജീവത്യാഗം ചെയ്തവര്‍ നിരവധിയാണ്. മതത്തിനും ജാതിക്കും അതീതമായി കെ കെ മുഹമ്മദ് മുതല്‍ ഡോ. ലാല്‍ വരെയുള്ള പുരാവസ്തു ഗവേഷകര്‍ സത്യത്തിനുവേണ്ടി നിലപാടെടുത്തു. ഇന്ന് ഈ ക്ഷേത്രത്തിനുവേണ്ടി ഭാരതത്തിലുടനീളം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പിന്‍ബലത്തില്‍ ഹിന്ദു സംഘടനകള്‍ പണപ്പിരിവ് നടത്തുന്നത് ക്ഷേത്ര നിര്‍മ്മാണത്തിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടല്ല. കന്യാകുമാരി മുതല്‍ ഹിമാലയം വരെയും കച്ച് മുതല്‍ കാമരൂപം വരെയും നെടുകെയും കുറുകെയും ഭാരതത്തില്‍ ഉടനീളമുള്ള ജനവിഭാഗങ്ങളുടെ പങ്കാളിത്തം അതിലുണ്ടാകണം. ഓരോ ഹിന്ദുവിന്റെയും വിയര്‍പ്പൊഴുക്കിയ ഒരു രൂപയെങ്കിലും ഈ ക്ഷേത്രത്തിന് ചെലവഴിക്കുമ്പോഴേ അതിന്റെ ഉടമസ്ഥതയില്‍ അവന്റെ പങ്കാളിത്തം ഉറപ്പാകൂ. ക്ഷേത്രം സംരക്ഷിക്കാനുള്ള ബാദ്ധ്യത അവനില്‍ നിക്ഷിപ്തമാവൂ.

അതല്ലാതെ പട്ടിണിക്കഞ്ഞിക്ക് കുന്നപ്പള്ളി തമ്പ്രാനോട് പണം ഇരക്കാന്‍ വന്നതല്ല ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍. ആര്‍ എസ് എസ്സിന്റെ കാര്യകര്‍ത്താവായ അജേഷ് സമയം ചോദിച്ച് അപ്പോയിന്റ്‌മെന്റ് എടുത്ത് കാര്യങ്ങള്‍ വിശദീകരിച്ചതിനു ശേഷമാണ് എം എല്‍ എയുടെ സംഭാവന സ്വീകരിക്കാന്‍ എത്തിയത്. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിനു വേണ്ടിയാണ് ഈ പണപ്പിരിവെന്നും അതിനുവേണ്ടി ദേശീയതലത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഇംഗ്ലീഷ്, ഹിന്ദി ലഘുലേഖകളും എല്ലാം കുന്നപ്പള്ളിക്ക് നല്‍കിയിരുന്നു. പെരുമ്പാവൂര്‍ മണ്ഡലത്തിലെ ഹിന്ദുക്കളുടെയും രാമഭക്തരുടെയും വോട്ടു കൂടി നേടിയല്ലേ എല്‍ദോസ് കുന്നപ്പള്ളി ജയിച്ചത്? ആ ഹിന്ദു ഭക്തരുടെയും വികാരത്തിനും വിശ്വാസത്തിനും ചെറിയ പരിഗണനയെങ്കിലും കൊടുക്കാനുള്ള മാന്യത ഒരു ജനപ്രതിനിധി എന്ന നിലയില്‍ അദ്ദേഹ കാട്ടേണ്ടതായിരുന്നില്ലേ? ശ്രീരാമ ജന്മഭൂമിക്ക് 1000 രൂപ സംഭാവന കൊടുത്തതിന് താന്‍ അറിയാതെയാണ് കൊടുത്തതെന്ന് പറഞ്ഞ് തലയൂരാന്‍ എല്‍ദോസ് നടത്തിയ പരിശ്രമം പരിഹാസ്യവും ക്രൂരവുമായിപ്പോയി. എസ് ഡി പി ഐ പ്രവര്‍ത്തകര്‍ വന്ന് ഫ്‌ളക്‌സും പോസ്റ്ററും വെച്ച് പ്രകടനം നടത്തി വിരട്ടിയാലുടന്‍ നിലപാട് മാറ്റാനാണെങ്കില്‍ ആത്മഹത്യ ചെയ്യുന്നതായിരുന്നു കുന്നപ്പള്ളിക്ക് നല്ലത്. ആത്മാഭിമാനം എന്നൊന്ന് തൊട്ടു തീണ്ടിയിട്ടുണ്ടെങ്കില്‍ അക്ഷരാഭ്യാസം ഇല്ലാത്തവര്‍ പോലും പറയാത്തവിധം നാണം കെട്ട് താന്‍ അറിഞ്ഞില്ലെന്ന് കുന്നപ്പള്ളി പറയുമായിരുന്നോ? തന്റെ പിതാവ് ആരാണെന്ന് അറിയില്ലെന്ന് പറയുകയായിരുന്നു ഭേദമെന്ന സാമൂഹ്യമാധ്യമത്തിലെ ട്രോള്‍ കടമെടുക്കുകയാണ്. സത്യമല്ല അവര്‍ പറഞ്ഞത്. ഭാരതത്തിലെ 139 കോടി ജനങ്ങളുടെ അഭിമാനത്തിന്റെ പ്രതീകമാണ് ശ്രീരാമന്‍. അതിനകത്ത് നാനാ ജാതിമതസ്ഥരുമുണ്ട്. ഭാരതത്തിന്റെ ക്ഷാത്രവീര്യം മത്രാല്ല, ധാര്‍മ്മികവീര്യവും അന്തസ്സും തേജല്ലും ഒക്കെയാണ് ശ്രീരാമന്‍. ആ ശ്രീരാമനെയാണ് സ്വന്തം പിതാവിനെ തള്ളിപ്പറയുന്ന ലാഘവത്തോടെ എല്‍ദോസ് കുന്നപ്പള്ളി തള്ളിപ്പറഞ്ഞത്.

കുന്നപ്പള്ളിയെ പോലുള്ള സാമൂഹ്യവിരുദ്ധ മനസ്സുള്ളവര്‍ക്കു മാത്രമേ മതമൗലിക വാദികളായ എസ് ഡി പി ഐക്കാര്‍ക്ക് കീഴടങ്ങി ഈ തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കാന്‍ കഴിയൂ. നിങ്ങളുടെയൊക്കെ മുന്നില്‍ ഛേദിക്കപ്പെട്ട കൈയുമായി ജീവിക്കുന്ന ജോസഫ് മാഷ് എത്രയോ മഹാനാണ് സ്വന്തം ഭാര്യ നഷ്ടപ്പെടുകയും കുടുംബം അലോസരപ്പെടുകയും ചെയ്തിട്ട് മതഭീകരതയ്ക്ക് അടിയറവ് പറയാന്‍ അദ്ദേഹം തയ്യാറായില്ല. അദ്ദേഹത്തിന്റെ ഇനിഷ്യല്‍ അപ്പന്റെ പരാണ്. തറവാട്ടുപേര്‍ മാത്രമല്ല. പെരുമ്പാവൂരില്‍ രാഷ്ട്രീയ തിമിരം ബാധിച്ചിട്ടില്ലാത്ത ഹിന്ദുക്കളുണ്ടെങ്കില്‍ ഇനി വോട്ടുതേടി കുന്നപ്പള്ളി വരുമ്പോള്‍ ചാണകം മുക്കിയ ചൂലുകൊണ്ട് അടിച്ച് ശുദ്ധമാക്കി വിടണം. ഇനിയുമൊരു എല്‍ദോസ് കുന്നപ്പിള്ളി കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകരുത്. ഇന്ന് ശബരിമലയുടെ പേരില്‍, വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ ഇടതു-വലത് മുന്നണികള്‍ ഒരേപോലെ രംഗത്തിറങ്ങുമ്പോള്‍ ഹിന്ദുസമൂഹത്തോട് അവര്‍ കാട്ടുന്ന അവഗണനയും അപമാനവും തന്നെയാണ് കുന്നപ്പള്ളിയിലൂടെ പുറത്തുവരുന്നത്. മറക്കാനാവില്ല, കേരളത്തിലെ, ഭാരതത്തിലെ ഹിന്ദുക്കള്‍ക്ക്. ന്യൂനപക്ഷ വോട്ടുബാങ്കിനു വേണ്ടി ഇസ്ലാമിക ജിഹാദികള്‍ക്കുവേണ്ടി അവരുടെ മുന്നില്‍ മുട്ടു മടക്കി ഓച്ഛാനിച്ച് അയോദ്ധ്യയെയും ഹിന്ദുവിനെയും തള്ളിപ്പറഞ്ഞ എല്‍ദോസ് കുന്നപ്പള്ളിക്ക് ശരിയായ രീതിയില്‍ രാഷ്ട്രീയമായി മറുപടി കൊടുക്കാന്‍ ഹിന്ദുക്കള്‍ തയ്യാറാകണം. ഏറ്റവും കുറഞ്ഞത് നട്ടെല്ലുള്ള ഒരു അപ്പനെയെങ്കിലും അയാള്‍ക്ക് കണ്ടുപിടിച്ച് കൊടുക്കണം.

വീഡിയോ വാർത്തകൾക്ക് ജനം ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
Tags:
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

Related News

ഇസ്ലാമിക ഭീകരതയുടെ അഴിഞ്ഞാട്ടം ഒരു ജീവന്‍ കൂടി എടുത്തപ്പോള്‍

ഇസ്ലാമിക ഭീകരതയുടെ അഴിഞ്ഞാട്ടം ഒരു ജീവന്‍ കൂടി എടുത്തപ്പോള്‍

ചുഴലിക്കാറ്റ് കേരളം കടന്നു പോകുന്നത് വരെ അതീവ ജാഗ്രത പാലിക്കണം; പ്രളയ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി

മരണഭയത്തില്‍ ഉഴലുന്ന പിണറായി

സത്യക്രിസ്ത്യാനിയായ ജിയോ ബേബിയുടെ സ്വാമി നിന്ദ

സത്യക്രിസ്ത്യാനിയായ ജിയോ ബേബിയുടെ സ്വാമി നിന്ദ

പിന്‍വാതില്‍ നിയമനത്തിന് മാത്രമായി ഒരു സര്‍ക്കാര്‍

പിന്‍വാതില്‍ നിയമനത്തിന് മാത്രമായി ഒരു സര്‍ക്കാര്‍

പിണറായി തള്ളുകളുടെ അഞ്ചുവര്‍ഷം

പിണറായി തള്ളുകളുടെ അഞ്ചുവര്‍ഷം

ഗവര്‍ണ്ണര്‍ രാജി വെയ്ക്കണം, അല്ലെങ്കില്‍ തിരിച്ചു വിളിക്കണം

ഗവര്‍ണ്ണര്‍ രാജി വെയ്ക്കണം, അല്ലെങ്കില്‍ തിരിച്ചു വിളിക്കണം

Load More

Latest News

അക്രമികള്‍ തട്ടിക്കൊണ്ടു പോയ എട്ടു വയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി ബംഗളൂരു പൊലീസ്; 6 പേര്‍ അറസ്റ്റില്‍

കണ്ണൂരിൽ ക്വാറിക്കെതിരെ സമരം ചെയ്ത നാട്ടുകാർക്കെതിരെ പോലീസ് അതിക്രമം

സംസ്ഥാനത്ത് ഇന്ന് 2616 പേർക്ക് കൊറോണ; 2339 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ചൈനയെ നേരിടാൻ ഒപ്പം ഇന്ത്യ വേണം; ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് വ്യക്തമാക്കി അമേരിക്ക

റോഡിൽ നിൽക്കുന്നവർക്ക് പണം കൊടുക്കണം, ഫെമിനിസ്റ്റുകളെ ഫ്രീ ആയി കിട്ടും; ശ്രീജിത്ത് ദിവാകരനെതിരെ മീ ടു ആരോപണവുമായി യുവതി

റോഡിൽ നിൽക്കുന്നവർക്ക് പണം കൊടുക്കണം, ഫെമിനിസ്റ്റുകളെ ഫ്രീ ആയി കിട്ടും; ശ്രീജിത്ത് ദിവാകരനെതിരെ മീ ടു ആരോപണവുമായി യുവതി

വികസന പാതയിൽ കുതിച്ച് ഉത്തർപ്രദേശ് ; വാരണാസി – ഡൽഹി അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്കായുള്ള സർവ്വേ ആരംഭിച്ചു

വികസന പാതയിൽ കുതിച്ച് ഉത്തർപ്രദേശ് ; വാരണാസി – ഡൽഹി അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്കായുള്ള സർവ്വേ ആരംഭിച്ചു

തിരനോട്ടം മുതൽ മരക്കാർ വരെ: മൂന്ന് മിനിറ്റിൽ ലാലേട്ടന്റെ മൂന്നൂറ് ചിരികൾ, വൈറലായി വീഡിയോ

തിരനോട്ടം മുതൽ മരക്കാർ വരെ: മൂന്ന് മിനിറ്റിൽ ലാലേട്ടന്റെ മൂന്നൂറ് ചിരികൾ, വൈറലായി വീഡിയോ

മയക്കുമരുന്ന് ഉപയോഗിക്കൂ, ജയിലിലെ അസ്തമയ കാഴ്ച ഫ്രീയായി ആസ്വദിക്കൂ: വ്യത്യസ്തമായ പരസ്യവുമായി ഗോവൻ പോലീസ്

മയക്കുമരുന്ന് ഉപയോഗിക്കൂ, ജയിലിലെ അസ്തമയ കാഴ്ച ഫ്രീയായി ആസ്വദിക്കൂ: വ്യത്യസ്തമായ പരസ്യവുമായി ഗോവൻ പോലീസ്

നന്ദിഗ്രാമിനെ സുവേന്ദുവിനല്ലാതെ മറ്റാർക്ക് അറിയാം?; പറഞ്ഞാൽ പറഞ്ഞത് ചെയ്തിരിക്കുമെന്ന് ബിജെപി

ബംഗാളിൽ തെരഞ്ഞെടുപ്പ് ചൂടേറുന്നു; നന്ദിഗ്രാമിൽ സുവേന്ദു അധികാരിയും മമത ബാനർജിയും നേർക്കുനേർ

Load More

  • About
  • Contact
  • Careers
  • Privacy Policy
  • Terms of Services
  • Apps
  • Live TV
© 2020, Janam Multimedia Limited
No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© 2020, Janam Multimedia Limited

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist