കോഴിക്കോട് : കോഴിക്കോട് ഭാര്യയെ ഭർത്താവ് കഴുത്തറത്തു കൊന്നു. കൊടിയത്തൂർ സ്വദേശിയായ മുഹ്‌സിലയാണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. ഭർത്താവ് ഷഹീർ മുഹ്‌സിലയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഭാര്യയെക്കുറിച്ചുളള സംശയമാണ് കൊലപാതത്തിലെത്തിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഷഹീറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്‌ക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Comments