ഗന്ധി സ്മൃതി കുവൈറ്റ് മൂന്നാം ഘട്ട സ്നേഹവിരുന്ന് സംഘടിപ്പിച്ചു
കണ്ണൂർ തോട്ടട അഭയ നികേതൻ എന്ന സ്ഥലത്ത് നടന്ന ചടങ്ങ് കണ്ണൂർ മുൻ ഡെപ്യൂട്ടി മേയർ നിലവിൽ കോർപ്പറേഷൻ വികസന സമതി ചെയർമാനുമായ പി.കെ. രാഗേഷ് ഉത്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ ഗാന്ധിയൻ, തമ്പാൻ മാസ്റ്റർ , എടക്കാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട്, രവീന്ദ്രൻ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് , അനിൽകുമാർ തുടങ്ങിയവർ സന്നിഹതരായിരുന്നു.
ഗാന്ധി സ്മൃതി കുവൈറ്റിനു വേണ്ടി സുധീർ മൊട്ടമ്മൽ പരിപാടികൾ ഏകോപിപ്പിച്ചു. അഭയനികേതൻ കേന്ദ്രത്തിൽ ഭക്ഷണത്തിനുള്ള തുകയും ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അഞ്ച് രോഗികൾക്ക് ഒരു മാസത്തെ മരുന്നുകളും എത്തിച്ച് നൽകി മാതൃകയായി .
അതോടൊപ്പം അത്യ സന്ന നിലയിൽ കഴിയുന്ന ചാലയിലെ ബാബുരാജിന് ചികിത്സാ സഹായം, ചികാത്സാ സഹായ നിധി കോർഡിനേറ്റർ സായിനാഥിന് കൈമാറുകയും ചെയ്തു. ഗാന്ധി സ്മൃതി കൂട്ടായ്മയിലെ അംഗങ്ങളുടെ വ്യത്യസ്ത വിശേഷ ദിവസങ്ങളിൽ ,തങ്ങളാൽ ആവുന്ന രീതിയിൽ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെടുന്ന സഹോദരന്മാരെ ചേർത്തു നിർത്തി സ്വാന്തനമേകുന്ന പരിപാടികൾ എല്ലാമാസവും വ്യത്യസ്ത ജില്ലകളിൽ നടത്തിവരുന്നു സ്നേഹവിരുന്ന് നാലാം ഘട്ടം വയനാട് ജില്ലയിലെ ജ്യോതി ഭവൻ, വാഴവറ്റ, എന്ന സ്ഥലത്ത് മാർച്ച് മാസം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Comments