മനാമ: മോനിച്ചനും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള നല്ല വീട്ടിൽ സമാധാനത്തോടെ കഴിയാം. ബഹ്റൈനിലെ പ്രമുഖ പ്രവാസി വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ.ജി. ബാബുരാജൻ സഹായവുമായെത്തിയപ്പോൾ പൂവണിഞ്ഞത് പാവപ്പെട്ട കുടുംബത്തിന്റെ സ്വപ്നങ്ങളാണ്. നിർമാണം പൂർത്തിയാക്കിയ വീട് കഴിഞ്ഞദിവസം മന്ത്രി ജി. സുധാകരൻ കുടുംബത്തിന് കൈമാറി.
ആലപ്പുഴ ജില്ലയിലെ പുന്നപ്ര തെക്കുപഞ്ചായത്ത് അഞ്ചാം വാർഡ് കരിമ്പാവളവ് സ്വദേശിയായ മോനിച്ചൻ സ്വന്തമായി ഒരു വീടില്ലാത്തതിൻറ ബുദ്ധിമുട്ടിലായിരുന്നു . വീടു നിർമാണത്തിനുള്ള തുകയിൽ അധികവും ഭാര്യയുടെ ചികിത്സക്കും മക്കളുടെ പഠനത്തിനുമായി ഉപയോഗിച്ചതിനാൽ പണി തുടങ്ങിയ വീട് പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയാണ് താമസിച്ചിരുന്നത്.
മോനിച്ചന്റെ അവസ്ഥ ശ്രദ്ധയിൽ പെട്ട ശ്രീ ബാബു രാജൻ വീട് നിർമാണത്തിന് 6 .2 ലക്ഷം രൂപ സഹായം ആയി നൽകുകയും മന്ത്രി ജി സുധാകരന്റെ ഇടപെടലോടെ വീട് പൂർത്തീകരിക്കുകയും ചെയ്തു .
അമ്പലപ്പുഴ മണ്ഡലത്തിൽ പുന്നപ്ര പഞ്ചായത്തിൽ മാത്രം ജി. സുധാകരന്റെ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ ബാബുരാജൻ നിർമ്മിച്ചുനൽകിയ നാലാമത്തെ വീടാണ് മോനിച്ചന്റേതു
Comments