റിയാദ് : സൗദി അറേബ്യയിൽ രണ്ടാം ഘട്ട കൊറോണ വാക്സിൻ വിതരണം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഫൈസർ വാക്സിൻ കമ്പനിയിൽ നിന്നും ആവശ്യത്തിന് വാക്സിൻ ലഭ്യമാകാതിരുന്നതിനെ തുടർന്ന് രാജ്യത്ത് വാക്സിനേഷൻ നിർത്തി വെച്ചിരിക്കുകയായിരുന്നു.
നിലവിൽ രാജ്യത്തെ ഏകദിന കൊറോണ വ്യാപന നിരക്കിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 322 പുതിയ കൊറോണ വൈറസ് കേസുകളും, 3 മരണങ്ങളും, 371 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ അണുബാധകളുടെ എണ്ണം 373368 ഉം, മരണം 6441 ഉം, രോഗമുക്തി 364297 ഉം കടന്നു. നിലവിൽ 2630 കേസുകൾ മാത്രമാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത് അതിൽ 480 എണ്ണം ഗുരുതരമാണ് എന്നും മന്ത്രാലയം അറിയിച്ചു.
Comments