റിയാദ് : സൗദി അറേബ്യയിൽ കൊറോണ ബാധിച്ചു ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2562 ആയി കുറഞ്ഞതായി
ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതിൽ 493 രോഗികളുടെ നില ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 327 പുതിയ കൊറോണ വൈറസ് കേസുകളും, 5 മരണങ്ങളും, 371 രോഗമുക്തിയും രാജ്യത്ത് രേഖപ്പെടുത്തി.
പുതിയ കണക്ക് അനുസരിച്ച് സൗദി അറേബ്യയിൽ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 374029 കടന്നു. കൂടാതെ 6450 മരണങ്ങളും,
365017 രോഗമുക്തിയും രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments