റിയാദ് : കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവർക്ക് ഒരു വാക്സിൻ ഡോസ് മതിയാകുമെന്നു സൗദി ആരോഗ്യമന്ത്രാലയം ശുപാർശ ചെയ്തു. കൊറോണ ബാധിച്ച ആളുകൾ ഒരു വാക്സിൻ ഡോസ് നൽകിയതിന് സമാനമായ രോഗപ്രതിരോധ ശേഷി കൈവരിച്ചു കഴിഞ്ഞിട്ടുണ്ടാകും എന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.
കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ച് ആറുമാസത്തിനുശേഷം കൊറോണ വാക്സിൻ സ്വീകരിച്ചാൽ മതിയാകും. ഇത് അവരുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ബൂസ്റ്ററായി കണക്കാക്കിയാൽ മതിയാകും എന്നും മന്ത്രാലയം വ്യക്തമാക്കി. രോഗമുക്തരായ ശേഷം ആറുമാസം തവക്കൽന ആപ്ലിക്കേഷനിലെ അവരുടെ ആരോഗ്യനില രോഗപ്രതിരോധശേഷി വീണ്ടെടുത്തതായി കാണിക്കുമെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
Comments