റിയാദ് : സൗദി അറേബ്യയിൽ നിന്നും ഫൈനൽ എക്സിറ്റ് വിസക്ക് അപേക്ഷിക്കാൻ പാസ്സ്പോർടിനു 60 ദിവസമോ അതിനു മുകളിലോ കാലാവധി ഉണ്ടായിരിക്കണമെന്ന് സൗദി അറേബ്യയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസത്ത്) വ്യക്തമാക്കി. ചോദ്യത്തിന് മറുപടിയായി ജവാസത്തിന്റെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്. പാസ്സ്പോർട് കാലാവധി കഴിഞ്ഞിട്ടെല്ലിങ്കിൽ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഫൈനൽ എക്സിറ്റ് വിസ ലഭ്യമാക്കാമെന്നും ജവാസാത് വ്യക്തമാക്കി.
Comments