മുംബൈ : പലതരത്തിലുള്ള വഴിയോരക്കച്ചവടക്കാരെ നമ്മൾ കണ്ടിട്ടുണ്ട്. വ്യത്യസ്തമായ രീതികൊണ്ട് ആളുകളെ ആകർഷിക്കുന്നവരാണ് ഒട്ടുമിക്ക വഴിയോരക്കച്ചവടക്കാരും. ഇത്തരത്തിൽ ഒരു വഴിയോരക്കച്ചവടക്കാരന്റെ ദോശ ഉണ്ടാക്കലാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. പറക്കും ദോശ എന്ന വിശേഷണത്തോടെയാണ് ദോശ വിതരണത്തിന്റെ വീഡിയോ പ്രചരിക്കുന്നത്.
മുംബൈയിലെ ഒരു ദോശ കച്ചവടക്കാരനാണ് ദോശ നൽകുന്നതിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടുന്നത്. മസാലദോശയുണ്ടാക്കുന്ന യുവാവ് വളരെ ചടുലമായി ദോശയുണ്ടാക്കുകയും ശേഷം അത് മൂന്ന് മടക്കാക്കി ചട്ടുകം കൊണ്ട് കുത്തി മുറിച്ച് രണ്ട് കഷണമാക്കിയ ശേഷം പിന്നിലേക്ക് വലിച്ചെറിയുന്നതാണ് വിഡിയോ. ഇങ്ങനെ എറിയുന്ന ദോശ പിന്നിൽ നിൽക്കുന്ന സഹായിയുടെ പ്ലേറ്റിൽ കൃത്യമായി വീഴുന്നു. ഈ പ്രവർത്തി അദ്ദേഹം തുടർന്നുകൊണ്ടേയിരിക്കുന്നു. പിന്നിലേക്ക് പോലും നോക്കാതെയാണ് ദോശ എറിയൽ എന്നതും ശ്രദ്ധേയം. ഒരേസമയം മൂന്ന് ദോശകളാണ് ഇത്തരത്തിൽ ഉണ്ടാക്കുന്നത്.
ഇയാളുടെ വ്യത്യസ്തതയെ അഭിനന്ദിച്ച് നിരവധിയാളുകൾ എത്തുന്നുണ്ടെങ്കിലും വിമർശനവുമായും ചിലർ എത്തുന്നുണ്ട്. ഇയാൾ ഭക്ഷണം കൊണ്ട് കളിക്കുകയാണെന്നും ഇത് മോശം വിപണന രീതിയാണെന്നും വിമർശകർ പറയുന്നു. സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ദോശ പറപ്പിക്കലിന്റെ വീഡിയോയ്ക്ക് ഇതിനോടകം 120 മില്യനാണ് വ്യൂസ്.
Flying Dosa 2.0 | Serving Dosa LIKE A BOSS
Serving Dosa LIKE A BOSS | Next Level Flying Dosa at Shree Balaji Dosa, Mangaldas Market, Mumbai
Posted by Street Food Recipes on Thursday, February 11, 2021
Comments