കാബൂൾ: തുടർച്ചയായ രണ്ടാം ദിനത്തിലും അഫ്ഗാനിൽ ഭീകരരുടെ ബോംബാ ക്രമണം. ഇന്ന് രാവിലെ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും പതിനാല്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹെൽമന്ദ് പ്രവിശ്യയിലെ ലഷ്ക്കർഗഡ് നഗരത്തിലാണ് സ്ഫോടനം നടന്നത്.
ബോംബ് സ്ഫോടനം നടന്നത് രാവിലെ പത്ത് മണിയോടെയാണ്. ജനവാസ മേഖലയിലെ സ്ഫോടനത്തിൽ പരിക്കേറ്റവരുടെ നില ആശങ്കാജനകമാണെന്നും അഫ്ഗാൻ സൈന്യം അറിയിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
അഫ്ഗാനിലെ അന്താരാഷ്ട്ര സേനകളുടെ സാന്നിദ്ധ്യം കുറയുന്ന പശ്ചാത്തല ത്തിലാണ് സ്ഫോടനങ്ങളുടെ എണ്ണം വർദ്ധിക്കുന്നത്. ഈ മാസം മാത്രം പ്രധാന നഗരകേന്ദ്രങ്ങളിലായി അഞ്ച് സ്ഫോടനങ്ങളാണ് നടന്നത്. ഒരു സ്ഫോടനത്തിന്റെ ഉത്തരവാദിത്വവും ആരും ഏറ്റെടുത്തിട്ടില്ല. മനുഷ്യവാകാശ സംഘടന ഈയിടെ പുറത്തിറക്കിയ കണക്കിൽ 2020 വർഷത്തിൽ മാത്രം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2000 കവിഞ്ഞു. ഒരു സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കാത്ത സാഹചര്യം ഏറെ വിചിത്രമാണെന്നും ഐക്യരാഷ്ട്ര സഭയും ചൂണ്ടിക്കാട്ടിയിരുന്നു.
Comments