കുവൈറ്റ് സിറ്റി – ലോകമെമ്പാടുമുള്ള മോഹൻലാൽ ആരാധകരുടെ ചാരിറ്റി സംഘടനയായ ലാൽകെയേർസ്സിന്റെ കുവൈറ്റ് ഘടകം ഭാരവാഹികളെ തെരഞ്ഞെടുത്തു. വാർഷിക ജനറൽബോഡി യോഗത്തിൽ ജോസഫ് സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. രാജേഷ് ആർ ജെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷിബിൻ ലാൽ വാർഷിക റിപ്പോർട്ടും അനീഷ് നായർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ലാൽകെയേർസ്സ് ഗ്ലോബൽ പ്രസിഡന്റ് കുട്ടു ശിവാനന്തൻ 2021-2022 വർഷത്തിലെ പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു. പ്രസിഡന്റായി രാജേഷ് ആർ ജെ, ജനറൽ സെക്രട്ടറിയായി ഷിബിൻ ലാൽ, ട്രഷറർ ആയി അനീഷ് നായരെയും തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികള് – മനോജ് മാവേലിക്കര (അഡ്വൈസറി കമ്മിറ്റി ചെയർമാൻ), ജേക്കബ് തമ്പി (വൈസ് ചെയർമാൻ), ജോസഫ് സെബാസ്റ്റ്യൻ (വൈ.പ്രസിഡന്റ്), പ്രവീൺ കുമാർ (ജോ.സെക്രട്ടറി), ജിതിൻ കൃഷ്ണ(ജോ.ട്രഷറർ), ജിഷ അനു (ലേഡീസ് വിംഗ് കോഡിനേറ്റർ), രാധാ റ്റി നായർ (ലേഡീസ് വിംഗ് ജോ. കോഡിനേറ്റർ), പ്രശാന്ത് കൊയിലാണ്ടി (ഈവന്റ് കോഡിനേറ്റർ), രാജ് ഭണ്ഠാരി (ഇവന്റ് ജോ.കോഡിനേറ്റർ), അനിൽ നമ്പ്യാർ (മീഡിയാ കോഡിനേറ്റർ), ശരത് കാട്ടൂർ (ജോ.കോഡിനേറ്റർ), സജു സ്റ്റീഫൻ(പി ആർ ഒ), മഹേഷ് ബി (ഫാൻസ് ഷോ കോഡിനേറ്റർ). രഞ്ജിത്ത് നായർ, അലക്സ് പി ജേക്കബ്, അനിൽ ആർഎസ്, രഞ്ജിത്ത് രാജ്, രമേശൻ ടി എം, അഖിൽ സി എ, എന്നിവരെ സെന്റ്രൽ കമ്മിറ്റി അംഗങ്ങളായും തെരെഞെടുത്തു.
ഏരിയാ കോഡിനേറ്റേര്മാര് – വേണുഗോപാൽ രാജൻ നായർ, ഹനീഷ് (അബ്ബാസിയ), അനസ് എ റഷീദ് (ഫർവ്വാനിയ), പ്രേംശരത് (സാൽമിയ), ഷിജു മോഹൻ (മെഹബുല്ല), അർജ്ജുൻ സത്യമോഹൻ (ഫഹഹീൽ), മനോജ് എസ് (ജഹറ) എന്നിവരേയും തെരെഞ്ഞെടുത്തു.
ഗ്ലോബൽ പ്രണവ് മോഹൻലാൽ ഫാൻസ് ആൻഡ് വെൽഫയർ അസ്സോസിയേഷൻ പ്രസിഡന്റായി ഹരികൃഷ്ണനേയും സെക്രട്ടറിയായ് ലെനിൻ ഗോപാലിനെയും തെരെഞ്ഞെടുത്തു. ബിഡികെ കുവൈറ്റ് പ്രസിഡന്റ്, രഘുബാൽ തെങ്ങുംതുണ്ടിൽ, ബിഡികെ കേരള സ്റ്റേറ്റ് കമ്മിറ്റി അംഗം ബിജു കുമ്പഴ എന്നിവർ പുതിയ ഭരണസമിതിയ്ക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു. യോഗത്തിന് ജിഷ അനു നന്ദി അറിയിച്ചു.
Comments