കുവൈറ്റ് സിറ്റി – നീണ്ട നാല്പത്തഞ്ചു വർഷത്തെ പ്രവാസത്തിനു ശേഷം കുവൈറ്റ് വിട്ടു പോകുന്ന ഇന്ത്യൻ ബിസിനസ് കൗൺസിൽ ചെയർമാന് ആനന്ദ് കപാഡിയയ്ക്ക് യാത്രയയപ്പ് നല്കി. ഇന്ത്യൻ എംബസിയും കുവൈറ്റിലെ മറ്റു ഇന്ത്യൻ സംഘടനകളും സംയുക്തമായാണ് യാത്ര അയപ്പ് നല്‍കിയത്. സാംസ്കാരിക, ബിസിനസ് രംഗത്ത് കുവൈറ്റിൽ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിന് കപാഡിയ വളരെയധികം സംഭാവനകൾ നൽകിയിട്ടുള്ളതായി ഇന്ത്യൻ അംബാസഡർ സിബി ജോർജ് യാത്രയയപ്പ് ചടങ്ങില്‍ പറഞ്ഞു.
കോവിഡ് കാലത്തു ഐബിപിസി ചെയർമാൻ എന്നനിലയിൽ കുവൈറ്റിലെ മറ്റു നിരവധി സംഘടനകളുമായി യോജിച്ചു കുവൈറ്റിൽ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന നിരവധി ആളുകളെ സഹായിക്കുന്നതിൽ കപാഡിയ മുൻപന്തിയിൽ ഉണ്ടായിരുന്നു. ലത മങ്കേഷ്കർ, പങ്കജ് ഉദാസ് , സാക്കിർ ഹുസൈൻ, ഉസ്താദ് അംജദ് അലി ഖാൻ, തുടങ്ങി നിരവധി പ്രമുഖരെ കുവൈറ്റ് സമൂഹത്തിനു പരിചയപ്പെടുത്തിയ കപാഡിയ, ദാർ അൽ അത്തർ ഇസ്ലാമിയ, കുവൈറ്റ് കൾച്ചറൽ സെന്റര്‍ തുടങ്ങി നിരവധി ഇടങ്ങളിൽ കുവൈറ്റികൾക്കു വേണ്ടി ഇന്ത്യൻ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുമുള്ള നിരവധി ബിസിനസ് നേതാക്കളുമായുള്ള സംവാദങ്ങളും കപാഡിയ കുവൈറ്റിൽ സംഘടിപ്പിച്ചുണ്ട്.
അംബാസഡർ സിബി ജോർജും പത്നി ജോയ്സ് സിബി ജോർജ്, കപാഡിയ, ഇന്ദിര കപാഡിയ എന്നിവരോടൊപ്പം കേക്ക് മുറിക്കുകയും അംബാസഡർ കപാഡിയയ്ക്ക് ഷാളും അണിയിച്ചു. കമ്മ്യൂണിറ്റി നേതാക്കളുടെ സാന്നിധ്യത്തിൽ, സിഎ ചാപ്റ്റർ ചെയർമാൻ കൈസർ ടി ഷക്കീർ, സുരേഷ് കെ പി, ഐഡിഎഫ് ചെയർമാൻ ഡോ. അമീർ അഹ്മദ്. ഇന്തോ-കുവൈറ്റ് ബന്ധത്തിന് നൽകിയ സമഗ്ര സംഭാവനകൾക്ക് അംബാസഡർ സിബി ജോർജ് കപാഡിയയ്ക്ക് മെമന്റോ സമ്മാനിച്ചു.
കുവൈത്തിലെ തന്റെ ജീവിത യാത്രയിൽ വർഷങ്ങളായി തന്നെ സഹായിച്ച എല്ലാവരോടും കപാഡിയ നന്ദി പറഞ്ഞു. വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകൾക്കു വേണ്ടി ഇന്ത്യൻ എംബസ്സിയുമായി ചേർന്ന് ഈ പ്രോഗ്രാമിന് നേതൃത്വം കൊടുത്ത സുരേഷ് കെ പി കപാഡിയയ്ക്ക് ആശംസ അറിയിക്കുന്നതിനൊപ്പം കുവൈറ്റിലെ പ്രവാസികളുടെ ആവശ്യങ്ങളിൽ ഇന്ത്യൻ എംബസി ദ്രുതഗതിയിൽ പരിഹാരം ഉണ്ടാക്കുന്നതിനുള്ള ഇന്ത്യൻ പ്രവാസികളുടെ നന്ദി സിബി ജോർജിനെ അറിയിക്കുകയും ചെയ്തു.
ഐബിപിസി, ഇന്ത്യൻ ഡോക്ടർസ് ഫോറം, CA ചാപ്റ്റർ, പ്രമുഖ ഇന്ത്യൻ സംഘടനകളിൽ നിന്നുള്ള നിരവധിപേർ ഓൺലൈൻ ആയി ഈ ചടങ്ങിൽ പങ്കെടുത്തു.
ശശി തരൂർ എംപി, കുവൈത്തിൽ നിന്നുള്ള ടോണി ജഷൻമഹൽ (ഉപദേഷ്ടാവ് ഐബിപിസി), ചോജി ലാംബ (വൈസ് ചെയർമാൻ ഐബിപിസി), ഡോ. വിനോദ് ഗ്രോവർ, ജ്യോതിഷ് ചെറിയാൻ (പ്രസിഡന്റ്, കലാ കുവൈറ്റ്), മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ (ആക്ടിങ് പ്രസിഡന്റ് കെഎംസിസി) പരിപാടിയിൽ വിടവാങ്ങൽ സന്ദേശങ്ങൾ നൽകി, ഡോ. സുരേന്ദ്ര നായക്, ഡോ. സുശോവാന സുജിത് നായർ, നിക്സൺ ജോർജ് എന്നിവര്‍ പരിപാടിയില്‍ ഗാനങ്ങള്‍ ആലപിച്ചു.
Comments