ഒട്ടാവ: ചൈനയുടെ അടിച്ചമർത്തലിൽ ജീവിക്കുന്ന ഉയിഗുറുകളുടെ മോചനത്തിനായി ആഗോളതലത്തിൽ സമ്മർദ്ദം ഏറുന്നു. കനേഡിയൻ പാർലമെന്റാണ് അമേരിക്കയ്ക്ക് പുറമേ പാർലമെന്റിൽ വിഷയം അവതരിപ്പിച്ചത്. ഉയിഗുറുകൾക്ക് വേണ്ടിയുള്ള കാൽവെയ്പ്പിനെ കാനഡയിലെ ഉയിഗുർ വംശജർ നന്ദി അറിയിച്ചു. വംശഹത്യ എന്ന അതീവ ഗൗരവമുള്ള വിഷയമാണ് ചൈന ഉയിഗുറുകൾക്ക് മേൽ നടത്തുന്നതെന്ന് കാനഡയിലെ പ്രതിനിധികൾ ഏക സ്വരത്തിൽ വാദിച്ചു.
കാനഡയ്ക്ക് പുറമേ ജപ്പാനും ഉയിഗുർ വിഷയത്തിൽ നടപടി ആരംഭിച്ചു. പ്രധാനപ്പെട്ട 12 ജാപ്പനീസ് കമ്പനികൾ ചൈനയുടെ ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി എടുക്കുന്ന കരാറിൽ നിന്നും പിന്മാറി. സിൻജിയാംഗ് നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികൾ ഉൽപാദനം നടത്തുന്നത് ഉയിഗുറുകളെ അടിമവേലയിലൂടെയാണെന്ന കണ്ടെത്താണ് ജപ്പാനെ നടപടിക്ക് പ്രേരിപ്പിച്ചത്.
കായിക രംഗത്ത് ചൈനയെ ബഹിഷ്‌ക്കരിക്കണമെന്നും 2022ലെ ശൈത്യകാല ഒളിമ്പി ക്‌സിന്റെ വേദി ബീജിംഗിൽ നിന്നും മാറ്റണമെന്ന ആവശ്യം കാനഡ ഉന്നയിച്ചിരുന്നു. ഉയിഗിറുകളെ ദുരിതം പെട്ടന്ന് അവസാനിപ്പിക്കാൻ തങ്ങൾക്കാവില്ല. എന്നാൽ മനുഷ്യാ വകാശത്തിനായുള്ള പോരാട്ടം തുടരുകതന്നെ ചെയ്യുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
Comments