വാഷിംഗ്ടൺ: സ്റ്റേഡിയത്തോളം വലിപ്പമുള്ള ഛിന്നഗ്രഹം ഈ ആഴ്ച ഭൂമിയ്ക്ക് സമീപത്തുകൂടി പാഞ്ഞുപോകുമെന്ന് നാസയിലെ ശാസ്ത്രജ്ഞർ. 2020 എക്സ്യു 6 എന്നാണ് ഛിന്നഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. സെക്കൻഡിൽ 8.4 കിലോമീറ്റർ വേഗത്തിലാണ് ഇവ സഞ്ചരിക്കുന്നത്. ഇത്തരമൊരു ഛിന്നഗ്രഹം ഭൂമിയിലിടിച്ചാൽ സർവ്വനാശമാകും ഫലം. എന്നാൽ പേടിക്കേണ്ട സാഹചര്യമില്ലെന്ന് നാസ ഉറപ്പ് നൽകി.
ഭൂമിക്ക് അപകടമുണ്ടാക്കുന്ന ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്ന അമേരിക്കൻ ബഹിരാകാശ ഏജൻസിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 213 മീറ്റർ വ്യാസമുള്ള സ്റ്റേഡിയം വലിപ്പത്തിലുള്ള ഛിന്നഗ്രമായ 2020 എക്സ്യു മാർച്ച് രണ്ടിന് ഭൂമിക്കരികിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ ആഴ്ച നിരവധി ഭീമൻ ബഹിരാകാശ വസ്തുക്കൾ ഭൂമിയുടെ അടുത്തെത്തുമെന്നാണ് ഇവരുടെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഭൂമിയെ ഏതെങ്കിലും തരത്തിൽ അപായപ്പെടുത്താനുള്ള സാദ്ധ്യത ഇവയ്ക്കൊന്നുമില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
Comments