ഇംഫാൽ : ഗാൽവൻ താഴ്വരയിൽ ചൈനയ്ക്കെതിരെ പടനയിച്ച ക്യാപ്റ്റൻ സോബിയ മാനിംഗ്ബ രംഗന്നമിയെ അനുമോദിച്ച് മണിപ്പൂർ സർക്കാർ. ഔദ്യോഗിക വസതയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗാണ് അദ്ദേഹത്തെ അനുമോദിച്ചത്. മണിപ്പൂരിലെ സേനാപതി സ്വദേശിയാണ് സോയിബ.
ഗാൽവൻ സംഘർഷത്തിൽ ചൈനയെ നേരിടാൻ 16 ബീഹാർ റെജിമെന്റിനെയാണ് സോയിബ ധൈര്യപൂർവ്വം നയിച്ചത്. ചൈനീസ് സൈന്യത്തിനെതിരെ അദ്ദേഹവും സംഘവും തീർത്ത പ്രതിരോധം ഏറെ നിർണ്ണായകമായിരുന്നു. നിരായുധരായി അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പ്രത്യാക്രമണം ചൈനയുടെ ഭാഗത്ത് വലിയ ആൾനാശമാണ് ഉണ്ടാക്കിയത്. ചൈനീസ് പട്ടാളത്തെ സോയിബയും സംഘവും നേരിടുന്ന വീഡിയോ ദൃശ്യങ്ങൾ അടുത്തിടെ ചൈന തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഇത് സാമൂഹിക മാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്നതിനിടെയാണ് സോയിബയെ തേടി മണിപ്പൂർ സർക്കാരിന്റെ ആദരം തേടിയെത്തിയത്.
സോയിബയെ അനുമോദിക്കുന്നതിന്റെയും അദ്ദേഹവുമൊത്ത് സംസാരിക്കുന്നതിന്റെയും ചിത്രങ്ങൾ ബീരേൻ സിംഗ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. . രാജ്യത്തെ സംരക്ഷിക്കുന്നതിനായി സൈന്യത്തിൽ ചേരാൻ യുവാക്കളെ സർക്കാർ എന്നും പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Comments