ന്യൂഡൽഹി: വീട്ടമ്മയെ പാചകത്തിന് സഹായിച്ച് കുരങ്ങൻ. പച്ചക്കറികൾ മുറിക്കാനാണ് കുരങ്ങൻ വീട്ടുടമയെ സഹായിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വീഡിയോ എപ്പോൾ ചിത്രീകരിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.
ആമാൻ പ്രീറ്റ് എന്നയാൾ പങ്കുവച്ച വീഡിയോയാണ് നിമിഷ നേരംകൊണ്ട് വൈറലായത്. കുരങ്ങനും വീട്ടുടമയും പച്ചക്കറി മുറിക്കുന്നതാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. വളരെ വേഗത്തിലാണ് കുരങ്ങൻ ജോലിയിൽ ഉടമയെ സഹായിക്കുന്നത്. വീഡിയോയിൽ ഉടമയുടെ കൈ മാത്രമെ കാണാൻ സാധിക്കുകയുള്ളൂ.
പച്ചക്കറി മുറിച്ച് മുൻപിലുള്ള പാത്രത്തിൽ ഇടുന്നതും അത് കുരങ്ങനെടുത്ത് മുറിച്ച് മറ്റൊരു പാത്രത്തിൽ കൃത്യമായി വയ്ക്കുന്നതും വീഡിയോയിൽ കാണാം. ഡാർവിന്റെ പരിണാമ സിദ്ധാന്തങ്ങളും വീഡിയോയും വരെ താരതമ്യം ചെയ്തുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നിമിഷ നേരം കൊണ്ട് നിരവധി പേരാണ് പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
ऐसा है के अगर हम कुछ ठान लें तो इंसानों से लेकर बन्दरों तक सबसे काम करवा लेती हैं !! 😃😃।। नारी शक्ति ।। pic.twitter.com/kOuL0ckBql
— Aman Preet IRS (@IrsAman) February 16, 2021
Comments