ദുബായ് ; തന്റെ ചിത്രം വരച്ചു നൽകിയ മലയാളി വിദ്യാർത്ഥിക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി . യുഎഇയിൽ താമസിക്കുന്ന 14 വയസ്സുകാരൻ ശരൺ ശശികുമാറിനെയാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം തേടിയെത്തിയത്.
ജനുവരി 26ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണു ദുബായിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ശരൺ ശശികുമാർ മോദിയുടെ ഛായാചിത്രം വരച്ചു സമ്മാനിച്ചത്. ആറു പാളികളുള്ള സ്റ്റെൻസിൽ ഛായാചിത്രം, യുഎഇ സന്ദർശിച്ച കേന്ദ്രമന്ത്രി വി മുരളീധരൻ വഴിയാണു പ്രധാനമന്ത്രിക്ക് കൈമാറിയത്. ചിത്രത്തിനു നന്ദി അറിയിച്ച് മോദി അയച്ച ട്വീറ്റാണ് ശരണിനെ സന്തോഷിപ്പിച്ചത് .
നമ്മുടെ ആന്തരിക ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കുന്നതിനും ഭാവനയെ സർഗാത്മകതയുമായി ബന്ധിപ്പിക്കുന്നതിനുമുള്ള ഫലപ്രദമായ മാദ്ധ്യമമാണു കല. ഈ ഛായാചിത്രം പെയിന്റിങ്ങിനോടുള്ള അർപ്പണബോധം പ്രതിഫലിപ്പിക്കുന്നു, ഒപ്പം രാജ്യത്തോടുള്ള സ്നേഹവും.വരും വർഷങ്ങളിൽ കലാപരമായ കഴിവുകൾ നിങ്ങൾ ഉയർന്ന നിലവാരത്തിലേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പുണ്ട്. കൂടുതൽ മനോഹരമായ ചിത്രങ്ങൾ വരയ്ക്കുന്നത് തുടരുക. അക്കാദമിക് മേഖലയിൽ മികവ് പുലർത്തുകയും വേണം. തിളക്കമാർന്ന ഭാവിക്കു ഹൃദയംനിറഞ്ഞ ആശംസകൾ ’– മോദി കുറിച്ചു.
ഈ കത്ത് വളർന്നുവരുന്ന കലാകാരന്മാർക്കുള്ള പ്രചോദനമാണെന്നും കഠിനാധ്വാനിയായ മോദിയുടെ കത്ത് പ്രത്യേകമായി സൂക്ഷിക്കുമെന്നും ശരൺ പ്രതികരിച്ചു.
Comments