ബംഗളൂരു: കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങളിൽ ഇളവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകി കർണാടക ആരോഗ്യ മന്ത്രി. കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആഐർ പരിശോധനാ ഫലം നിർബന്ധമാണെന്ന് കർണാടക ആരോഗ്യ മന്ത്രി കെ സുധാകർ ട്വിറ്ററിലൂടെ അറിയിച്ചു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തും കർണാടക സർക്കുലറും അദ്ദേഹം ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്.
കർണാടക നിയന്ത്രണം ഏർപ്പടുത്തിയത് മൂലം വിദ്യാർഥികളും ആശുപത്രി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നതെന്നായിരുന്നു പിണറായി പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നത്.
അവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങൾ പോലും തടയുന്ന സ്ഥിതിയുണ്ട്. അന്തർസംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിന് വിരുദ്ധമാണ് ഈ നടപടിയെന്നും എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ അനുകൂലമായ നടപടി ഉണ്ടാകണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്.
Comments