തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐശ്വര്യ യാത്ര ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുൽ ഗാന്ധി വിവാദത്തിൽ. കേരളത്തിലെത്തിയ രാഹുൽ വടക്കേ ഇന്ത്യയെയും തെക്കേ ഇന്ത്യയെയും താരതമ്യം ചെയ്ത് സംസാരിച്ചു. ഇതിനെതിരെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ രംഗത്തെത്തി.
ആദ്യത്തെ 15 വർഷം താൻ വടക്കേ ഇന്ത്യയിലെ എംപിയായിരുന്നു എന്ന് രാഹുൽ പറഞ്ഞു. അവിടെ വ്യത്യസ്ത തരം രാഷ്ട്രീയമാണുള്ളത്. എന്നാൽ കേരളത്തിലേക്ക് വരുമ്പോൾ അത് ഒരു പുതിയ അനുഭവമാണ്. കേരളത്തിലേക്കുള്ള യാത്ര എപ്പോഴും ആസ്വദിക്കാറുണ്ടെന്നും അത് കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയത്തോടുള്ള സമീപനം കൊണ്ടാണെന്നും രാഹുൽ പറഞ്ഞു.
വടക്കേ ഇന്ത്യയെയും തെക്കേ ഇന്ത്യയെയും താരതമ്യം ചെയ്ത രാഹുലിനെ ജെ.പി നദ്ദ വിമർശിച്ചു. കുറച്ച് ദിവസം മുൻപ് വടക്കു കിഴക്കൻ മേഖലയിലെത്തി രാഹുൽ തെക്കേ ഇന്ത്യയ്ക്കെതിരെ വിഷം ചീറ്റി. എന്നാൽ ഇന്ന് തെക്കേ ഇന്ത്യയിലെത്തിയ രാഹുൽ വടക്കേ ഇന്ത്യക്കെതിരെ വിഷം ചീറ്റുകയാണ്. രാഹുലിനോട് ഭിന്നിപ്പിച്ച് ഭരിക്കൽ നടക്കില്ലെന്ന് പറഞ്ഞ നദ്ദ ഗുജറാത്തിൽ എന്ത് സംഭവിച്ചെന്ന് നോക്കണമെന്നും നിർദ്ദേശിച്ചു.
Comments