യുഎഇയിൽ കൊറോണ ബാധിതരായ 5 പേർക്കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിക്കുകയും 3005 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു
യുഎഇയിൽ കൊറോണ ബാധിതരായ 5 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചതായി ആരോഗ്യ രോഗ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇതോടെ മലയാളികൾ ഉൾപ്പെടെ ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,145 ആയി.പുതുതായി 3005 പേർക്ക്കൂടി രോഗം സ്ഥിരീകരിച്ചതായും 3515 പേർ മുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ രോഗബാധിതരായവർ 3,75,535 ആണ് .ഇതിൽ 3,66,567 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.നിലവിൽ ചികിത്സയിൽ ഉള്ളത് 7,832 പേരാണ്. ക്വാറന്റീൻ ഇളവുനൽകുന്ന ഗ്രീൻ പട്ടികയിലേക്ക് കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി അബുദാബി. ഓസ്ട്രേലിയ, ഭൂട്ടാൻ, ബ്രൂണോയ്, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ്ലാൻഡ്, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് പുതുതായി പട്ടികയിൽ ഇടംപിടിച്ചത്. ഈ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് അബുദാബി വിമാനത്താവളത്തിൽ ഇറങ്ങിയാൽ പി.സി.ആർ പരിശോധന മാത്രം നടത്തിയാൽ മതിയാവും. വിനോദ സഞ്ചാര സാംസ്കാരിക വകുപ്പാണ് പുതുക്കിയ പട്ടിക പുറത്തിറക്കിയത്. ഇതിൽ ഉൾപ്പെട്ടിരുന്ന സൗദി അറേബ്യയെയും മംഗോളിയയെയും പുതുക്കിയ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മറ്റുള്ള രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് പത്തുദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.
Comments